ക്വിറ്റോ: ഇക്വഡോറിന്റെ പ്രസിഡന്റായി മൂന്നാംവട്ടവും സോഷ്യലിസ്റ്റ് നേതാവ് റഫേല്‍ കൊറയ തെരഞ്ഞെടുക്കപ്പെട്ടു. അമ്പത്തിയെട്ട് ശതമാനം വോട്ടുകള്‍ നേടിയാണ് കൊറയയുടെ വിജയം. എതിര് സ്ഥാനാര്‍ത്ഥിക്ക് 24 ശതമാനം വോട്ട് മാത്രമേ ലഭിച്ചിള്ളൂ.
സമ്പദ്ഘടനയുടെ ദേശസാല്‍ക്കരണ നടപടികള്‍ ഊര്‍ജ്ജിതമായി തുടരുന്നതിന് കൊറയക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. കൊറയ മൂന്നാം വട്ടവും പ്രസിഡന്റാകുമ്പോള്‍ അത് ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളിലെ സോഷ്യലിസ്റ്റ് നേതൃകൂട്ടായ്മയ്ക്ക് കരുത്ത് പകരും. ലാറ്റിനമേരിക്കയിലെ സോഷ്യലിസ്റ്റ് നേതാക്കന്മാരില് പ്രമുഖനാണ് കൊറയ.
ഇക്വഡോറിലെ സോഷ്യലിസ്റ്റ് വളര്‍ച്ചക്ക് കൊറയ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ്ഫലം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച കൊറയ രാജ്യത്ത് വിപ്ലവത്തിന്റെ മറ്റ് നാല് വര്‍ഷങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. ഇക്വഡോര്‍ ജനത പരാജയപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
2007ല്‍ ആദ്യം പ്രസിഡന്റായ കൊറയ 2009ല്‍ വിജയം ആവര്‍ത്തിച്ചു. ഏറ്റവും അധികകാലം ഇക്വഡോര്‍ പ്രസിഡന്‍് ആയതിന്റെ റെക്കോര്‍ഡ് 49കാരനായ കൊറയ ഇതിനകം തന്നെ സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: