ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോടതിവളപ്പിലുണ്ടായ വെടിവെയ്പ്പില്‍ മൂന്നു പേര് മരിച്ചു. വിവാഹ മോചനക്കേസിലെ വാദത്തിനെത്തിയവരില് ഒരാളാണ് യാതൊരു പ്രകോപനവുംകൂടാതെ വെടി ഉതിര്‍ത്തത്. മരിച്ചവരില്‍ അക്രമിയും ഉള്‍പ്പെടുന്നു. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരുക്കേറ്റു.
വില്‍മിങ്ങ്ടണിലെ ന്യൂകാസില്‍ കൗണ്ടി കോര്‍ട്ട് ഹൗസില്‍ ഇന്നലെ രാവിലെയാണ് സംഭവം.
മകന്റെ മക്കളുടെ സംരക്ഷണ ചുമതല സംബന്ധിച്ച കേസിലെ വാദത്തിന് എത്തിയ തോമസ് മാറ്റുസൈവിസ് എന്ന 68കാരന് തന്റെ മുന്‍ മരുമകള്‍ ക്രിസ്റ്റീന്‍ ബെല്ഫോര്ഡിനെയും സുഹൃത്തിനെയും വെടിവെച്ചു കൊല്ലുകയായിരുന്നു. പിന്നീട് കോടതിവളപ്പില്‍ നിന്ന് തോമസിന്റെ മൃതദേഹവും കണ്ടെടുത്തു.
ഇയാള്‍ ആത്മഹത്യചെയ്തതാണോ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചതാണൊയെന്ന് വ്യക്തമല്ല.
തോമസിന്റെ മകന് ഡേവിഡും ക്രിസ്റ്റിനും 2006ല്‍ വിവാഹമോചനം നേടിയിരുന്നു. തുടര്‍ന്ന് മൂന്ന് പെണ്മക്കളുടെ സംരക്ഷണാവകാശത്തിനുവേണ്ടി ഇരുവരും കോടതി കയറി. പിന്നീട് മക്കളെയെല്ലാം ഡേവിഡ് തട്ടിക്കൊണ്ടുപോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: