ജൊഹാന്നസ് ബര്‍ഗ്: വര്‍ണവിവേചന വിരുദ്ധ പോരാളിയും മുന്‍ രാഷ്ട്രത്തലവനുമായ നെ ല്‍സണ്‍ മണ്ടേലയുടെ ആ രോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ. ശ്വാസകോശ-പി ത്താശയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള ചി കിത്സയ്ക്കുശേഷം സ്വവസതിയില്‍ വിശ്രമത്തിലു ള്ള മണ്ടേലയെ സന്ദര്‍ശിച്ചശേഷമാണ് സുമ ഇക്കാര്യം വെളിപ്പെടുത്തിയത്.
അദ്ദേഹം ഏറെ ഉല്ലാസവാനാണ്. സന്തോഷവും സ്വസ്ഥതയുംആ മു ഖത്ത് കാണാം. രാജ്യത്തിന്റെ ഭാവി യെക്കുറിച്ചും ആ ഫ്രിക്കന്‍ നേഷന്‍സ് കപ്പിനെക്കുറിച്ചുമെല്ലാം നമ്മള് സംസാരിച്ചു, സുമ പറഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായ മണ്ടേല ഏറെ നാളായി ചി കിത്സയിലാണ്. 2010ല്‍ ദക്ഷിണാഫ്രിക്ക ആ തി ഥ്യം വഹിച്ച ലോകകപ്പ് ഫുട് ബോളിന്റെ സമാപന ചടങ്ങിലായിരുന്നു അദ്ദേഹം അവസാനം പൊതു വേദിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: