വഡോദര: ഗുജറാത്തില്‍ ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ട കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയോട് അതിര്‍ത്തി പങ്കിടുന്ന ധുലെ ജില്ലക്കാരായ കല്‍പ്പേഷ് റാവല്‍, കനിയ രജപുത്, ബിക്കെന് പാട്ടീല്‍ സൂരജ് എന്നിവരാണ് പിടിയിലായത്. പ്രതികളിലൊരാളുടെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഇവര്‍.
ബുധനാഴ്ച്ചയാണ് കിഷോര്‍ ഗോന്ധാലി എന്ന ബിജെപി പ്രവര്ത്തന് വഡോദരയില്‍ വെടിയേറ്റ് മരിച്ചത്. കൃത്യം നിര്‍വഹിക്കാനുള്ള തോക്ക് മധ്യപ്രദേശില്‍ നിന്നാണ് പ്രതികള്‍ വാങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. വാടകയ്ക്കെടുത്ത വാനിലാണ് നാലുപേരും വഡോദരയില്‍ എത്തിയതെന്നും മടക്കയാത്രക്കിടെ കേടായ വാഹനം വഴിയില്‍ ഉപേക്ഷിച്ചെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: