ലണ്ടന്‍: അറുപത്തിയാറാമത് ബാഫ്റ്റ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അര്ഗോയാണ് മികച്ച ചിത്രം. സംവിധായകനുള്ള പുരസ്കാരം അര്‍ഗോയുടെ സംവിധായകന് ബെന്‍ അഫ്ളിക്സ് സ്വന്തമാക്കി. ലിങ്കണ് എന്ന ചിത്രത്തില്‍ എബ്രഹാം ലിങ്കണായ ഡാനിയല്‍ ഡേ ലൂയിസാണ് മികച്ച നടന്. മൈക്കല്‍ ഹനാക്കയുടെ അമോറിലെ നായിക ഇമ്മാനുവലെ റിവയാണ് മികച്ച നടി.
ലണ്ടനിലെ റോയല്‍ ഒപ്പേരാ ഹൗസിലെ ചടങ്ങിലായിരുന്നു അവാര്‍ഡ് പ്രഖ്യാപനം. ബെസ്റ്റ് സെപ്ഷല്‍ വിഷ്വല്‍ എഫക്ട് വിഭാഗത്തില്‍, ലൈഫ് ഓഫ് പൈ ഒന്നാമതെത്തി. ജാങ്കോ അണ്ചെയ്ണ്ടിലെ അഭിനയത്തിന് ക്രിസ്റ്റഫ് വാട്സ് മികച്ച സഹനടനുള്ള പുരസ്കാരം നേടി. ആന്‍ ഹതാവെയാണ് മികച്ച സഹനടി (ലിസ് മിസറബിള്‍സ്).
ജെയിംസ് ബോണ്ട് ചിത്രം സ്കൈഫാളാണ് മികച്ച ബ്രിട്ടീഷ് ചിത്രം. അന്നാ കരീനിന, ലെസ് മിസറബിള്‍സ്, സെവന് സൈക്കോപാത്സ് എന്നീ ചിത്രങ്ങളെ മറികടന്നാണ് സ്കൈഫാള്‍ പുരസ്കാരത്തിനു അര്‍ഹമായത്. ഡിസ്നി പിക്സാറിന്റെ ബ്രേവ് ആണ് മികച്ച ആനിമേഷന്‍ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
മറ്റു വിഭാഗങ്ങള്‍: മികച്ച ഡോക്യുമെന്ററി- സെര്‍ച്ചിംഗ് ഫോര്‍ ഷുഗര്‍ മാന്‍, മികച്ച പശ്ചാത്തല സംഗീതം- സ്കൈഫാള്‍, മികച്ച എഡിറ്റിംഗ്-ആര്‍ഗോ, മികച്ച ഷോര്‍ട്ട് ഫിലിം- സ്വിമ്മര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: