മുംബൈ: ഓസ്ട്രേലിയക്കതിരായ ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ സ്ഥാനം നഷ്ടപ്പെട്ട ഓഫ സ്പിന്നര്‍ ഹര്ഭജന് സിങ് ടീമില്‍ തിരിച്ചെത്തി. ഓപ്പണറായ ഗൗതം ഗംഭീറിനെ ടീമില്‍ നിന്നൊഴിവാക്കി യുവതാരം ശിഖാര്‍ ധവാന് അവസരം നല്കി. നീണ്ട ഇടവേളക്കുശേഷം ടീമില്‍ മടങ്ങിയെത്തുമെന്ന് കരുതിയിരുന്ന മലയാളി താരം എസ്.ശ്രീശാന്തിനെയും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.
ഇന്നു ചേര്‍ന്ന ബിസിസിഐ യോഗമാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത മുരളി വിജയും ശിഖാര്‍ ധവാനും ടീമിലിടം പിടിച്ചു. ഗംഭീറിന് പുറമെ, സുരേഷ് റെയ്ന, യുവരാജ് സിംഗ് എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചില്ല.
ഫെബ്രുവരി 22നാണ് ഓസ്ട്രേലിയയുമായി ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 22നാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരം. ഏകദിന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഭുവനേഷ്യര് കുമാറിന് ടീമില്‍ ഇടം നല്‍കിയതോടെ പേസ് ബൗളര്‍മാരുടെ എണ്ണം മൂന്നായി. ടീമില്‍ തിരിച്ചെത്തിയ ഹര്ഭജന് നൂറാം ടെസ്റ്റ് മത്സരം കളിക്കാനുള്ള അവസരവും ലഭിച്ചു.
ടീം അംഗങ്ങള്‍: എംഎസ് ധോണി (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ശിഖാര്‍ ധവാന്, ചെതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, ഹര്ഭജന് സിങ്, ആര് അശ്വിന്, പ്രഗ്യാന്‍ ഓജ, ഭുവനേഷ്വര്‍ കുമാര്‍, അജിങ്കെ രഹാനെ, അശോക് ഡിന്‍ഡെ, മുരളി വിജയ്, ഇശാന്ത് ശര്‍മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: