കരുനാഗപ്പള്ളി: മരുതൂര്‍കുളങ്ങര ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തിന് 11ന് കൊടിയേറും. രാവിലെ ഒമ്പതിനു ശേഷം ക്ഷേത്രം തന്ത്രി ഹരിഗോവിന്ദന്‍ നമ്പൂതിരി കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കും. തലേന്നാള്‍ പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ കലശമഹോത്സവം നടത്തും. കലശമഹോത്സവത്തോടനുബന്ധിച്ച് രാവിലെ 9.30ന് അഷ്ടാഭിഷേകം, 10.30ന് പുഷ്പാഭിഷേകം, വൈകിട്ട് മൂന്നിന് കോഴിശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പകല്‍ക്കാഴ്ച. രാത്രി 9.30ന് നാടകം.
ഒന്നാംദിവസമായ തിങ്കളാഴ്ച കൊടിയേറ്റിനുശേഷം വൈകിട്ട് മൂന്നിന് ഓട്ടന്‍തുള്ളല്‍, 9.30ന് നാടകം- പെരുന്തച്ചന്‍. ചൊവ്വാഴ്ച രാവിലെ ഏഴിന് പുഷ്പാലങ്കാരം, 11ന് സമൂഹസദ്യ, വൈകിട്ട് 6.45ന് ദീപാരാധന, രാത്രി 7.30ന് ജയകാന്ത് സുനില്‍ തബല വായിക്കും. ഒമ്പതിന് നാടന്‍പാട്ടുകളും ദൃശ്യാവിഷ്കാരവും- കനലാട്ടം. മൂന്നാംദിവസം പതിവു ചടങ്ങുകള്‍ക്കു പുറമെ വൈകിട്ട് മൂന്നിന് ഓട്ടന്‍തുള്ളല്‍, ആറിന് ദീപാരാധന, ദീപക്കാഴ്ച, വെടിക്കെട്ട്, 6.30ന് വയലില്‍ ഫ്യൂഷന്‍, എട്ടിന് സേവ, 9.30ന് നാടകം- കൊല്ലം ഒഡീസിയുടെ ഭൂമിയിലെ അവകാശികള്‍. 14ന് പുലര്‍ച്ചെ പുഷ്പാലങ്കാരം, 10ന് അന്നദാനം, വൈകിട്ട് മൂന്നിന് ഓട്ടന്‍തുള്ളല്‍, 5.30ന് താലപ്പൊലി, 6.15ന് സോപാനസംഗീതം, ദീപാരാധന, 7.30ന് സേവ, 8.30ന് ക്ലാസിക്കല്‍ നൃത്തസന്ധ്യ. അഞ്ചാം ഉത്സവദിവസം രാവിലെ എട്ടിന് ഭാഗവതപാരായണം, വൈകിട്ട് മൂന്നിന് ഓട്ടന്‍തുള്ളല്‍, 6.30ന് ദീപാരാധന, ഏഴിന് നൃത്തസന്ധ്യ, എട്ടിന് സേവ.
ആറാം ഉത്സവദിവസമായ 16ന് രാവിലെ എട്ടിന് ഭാഗവത പാരായണം, പത്തിന് അന്നദാനം, വൈകിട്ട് മൂന്നിന് ഓട്ടന്‍തുള്ളല്‍, 6.30ന് ദീപാരാധന, 7.30ന് സേവ, 9.30ന് കോമഡിഷോ. ഏഴാം ഉത്സവദിവസം രാവിലെ എട്ടിന് ഭാഗവത പാരായണം, 10ന് അന്നദാനം, വൈകിട്ട് മൂന്നിന് ഓട്ടന്‍തുളളല്‍, 6.30ന് ദീപക്കാഴ്ച, 7.30ന് സേവ, ഒമ്പതിന് കൊല്ലം പ്രസാദ് ആന്റ് പാര്‍ട്ടിയുടെ ഡാന്‍സ്.
എട്ടാംഉത്സവദിവസം പതിവു പരിപാടികള്‍ക്കു പുറമെ രാത്രി 7.30ന് മേജര്‍സെറ്റ് കഥകളി. ഒമ്പതാം ഉത്സവദിവസം രാവിലെ 11ന് ഓട്ടന്‍തുള്ളല്‍, ഉച്ചയ്‌ക്ക് 12ന് ഉത്സവബലി ദര്‍ശനം, ഒന്നിന് സമൂഹസദ്യ, വൈകിട്ട് അഞ്ചിന് താലപ്പൊലി, 6.30ന് ദീപാരാധന, രാത്രി ഒമ്പതിന് പള്ളിവേട്ട, പത്തിന് നാടകം- മായക്കാഴ്ച. ആറാട്ടുദിവസമായ ബുധനാഴ്ച രാവിലെ ആറിന് പുഷ്പാലങ്കാരം, ഒമ്പതിന് അന്നദാനം, വൈകിട്ട് മൂന്നിന് ഓട്ടന്‍തുള്ളല്‍, അഞ്ചിന് താലപ്പൊലി, ആറിന് ദീപക്കാഴ്ച, 6.30ന് നൃത്തസന്ധ്യ, എട്ടിന് വെടിക്കെട്ട്, രാത്രി 9.30ന് നാടകം, 10ന് ആറാട്ട്, 12ന് കൊടിയിറക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: