ബംഗളുരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്റോ ഇന്ത്യാ-2013ന് ബംഗളുരു യെലഹങ്ക വിമാനത്താവളത്തില്‍ തുടക്കമായി. പ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെയും വിദേശരാജ്യങ്ങളുടെയും യുദ്ധവിമാനങ്ങള്‍ വ്യോമപ്രദര്‍ശനത്തില്‍ പങ്കെടുക്കും.
2011ന് ശേഷം ബംഗളുരുവില്‍ നടക്കുന്ന ഒമ്പതാമത് എഡിഷനാണ് ഇന്ന് ആരംഭിച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ എയ്റോ ബാറ്റിക് ടീമായ റെഡ് ബുള്‍സ്, റഷ്യന്‍ വ്യോമസേനയുടെ റഷ്യന്‍ നൈറ്റ്സ്, ഇന്ത്യന്‍ വ്യോമസേനയുടെ സാരംഗ് ഹെലികോപ്റ്റര്‍ എന്നിവയാണ് ആകാശത്ത് പ്രധാനമായും വിസ്മയ കാഴ്ചകള്‍ ഒരുക്കുക.
എയ്റോ ഇന്ത്യയുടെ ഭാഗമായി നടക്കുന്ന എക്സ്പോയില്‍ 700 കമ്പനികളും 78 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. യുദ്ധമുന്നണിയില്‍ ഭാരമുള്ള ആയുധങ്ങളും മറ്റും എത്തിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും വലിയ ഹെവി ലിഫ്റ്റ് എയര്‍ ക്രാഫ്റ്റായ സി 17 ഗ്ലോ മാസ്റ്റര്‍, വിന്‍ഡേജ് എയര്‍ ക്രാഫ്റ്റ്, ടൈഗര്‍ മൗത്ത് എന്നിവ ഇത്തവണത്തെ പ്രത്യേകതയാണ്.
എയ്റോ ഇന്ത്യയില്‍ ആദ്യമായാണ് വിന്‍ഡേജ് വിമാനം പറക്കുന്നത്. ഇതോടൊപ്പം ഇന്ത്യയുടെ സൂര്യകിരണ്‍ ഗ്രൂപ്പും അണിനിരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: