ന്യൂദല്‍ഹി: രാജ്യത്തെ കുട്ടികളെ കാണാതാവുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരാശങ്കകളുമില്ലെന്ന് സുപ്രീംകോടതി. അധികാരികളുടെ അനാസ്ഥയില്‍ ആകുലതയുണ്ടെന്നും കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സര്‍ക്കാരുകള്‍ക്കെതിരെ പരമോന്നത കോടതി രൂക്ഷവിമര്‍ശനമുയര്‍ത്തിയത്. വിഷയത്തില്‍ നേരിട്ടു ഹാജരാകാത്ത ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, തമിഴ്നാട് ചീഫ് സെക്രട്ടറിമാരെയും കോടതി ശാസിച്ചു.
മൂവര്‍ക്കുമെതിരെ വേണ്ടിവന്നാല്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീറിന്റെ അധ്യക്ഷതയിലെ ബെഞ്ച് മുന്നറിയിപ്പ് നല്കി.കുട്ടികളെ കാണാതാവുന്നതില്‍ ആര്‍ക്കും ഒരു കുഴപ്പവുമില്ല. ഇത് വിരോധാഭാസം. ദിനംപ്രതി നൂറുകണക്കിന് കുട്ടികളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് അപ്രത്യക്ഷരാകുന്നത്, കോടതി പറഞ്ഞു.
അവരെന്താ ഹാജരാകാത്തത്. അവര്‍ നിയമസംവിധാനത്തെ വിഡ്ഢികളാക്കുകയാണ്. നിയന്ത്രിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് അവരുടെ വിചാരം. ഹാജരാകന്‍ ഉത്തരവുണ്ടെങ്കില്‍ എത്തിയിരി ക്കണമെന്നും ചീഫ് സെക്രട്ടറി മാരുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി കോടതി അടിവരയിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: