ഇസ്ലാമാബാദ്: കാര്‍ഗില്‍ യുദ്ധസമയത്തു പാക്കിസ്ഥാന് സൈനിക മേധാവി പദം വഹിച്ചിരുന്ന പ ര്‍വേസ് മുഷ്റഫ് നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയില്‍ കയറിയതായി വെളിപ്പെടുത്തല്‍. മുഷറഫിന്റെ അനാവശ്യമായ ആക്രമണോത്സുകതയാണ് ഇന്ത്യ-പാക് സം ഘര്ഷത്തിലേക്കു നയിച്ചതെന്നും റിട്ട. പാക് കേണല്‍ അഷ്ഫാഗ് ഹുസൈന് പറയുന്നു. പട്ടാള അട്ടിമറിയിലൂടെ പ്രസിഡന്റ് പദത്തിലെത്തിയ മുഷറഫ് 2008ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതു മുതല്‍ ലണ്ടനില്‍ രാഷ്ട്രീയ അഭയാര്‍ഥിയായി കഴിയുകയാണ്.
1998 ഡിസംബറിലാണ് പാക്കിസ്ഥാന് കാര്‍ഗിലിലേക്കു നുഴഞ്ഞ കയറ്റം ആരംഭിച്ചത്. ക്യാപ്റ്റന്‍ അലി, ക്യാപ്റ്റന്‍ നദീം, ഹവില് ദാര്‍ ലലക് ജാന്‍ എന്നിവര്‍ നിയന്ത്രണ രേഖ ലംഘിച്ച് ദൂരപരിശോധന നടത്തി. 99 മാര്‍ച്ച് 28ന് നിയന്ത്രണ രേഖ ക ടന്ന മുഷറഫ് പതിനൊന്ന് കിലോ മീറ്റുകളോളം ഹെലികോപ്റ്ററില്‍ സ ഞ്ചരിച്ച് സാക്രിയ എന്ന മേഖലയിലെത്തി. ജനറല്‍ അംജാദ് ഷബീറും മുഷ്റഫിനൊപ്പമുണ്ടായിരുന്നു. ഒരു രാത്രി പാക് സൈനികര്‍ക്കൊപ്പം ചെലവിട്ടശേഷമാണ് മുഷറഫ് മടങ്ങിയത്, തന്റെ വിറ്റ്നസ് ടു ബ്ലണ്ടര്‍ എന്ന പുസ്തകത്തില്‍ അഷ്ഫാഗ് വെളിപ്പെടുത്തുന്നു.
1999 മേയ് മുതല്‍ ജൂലൈ വരെയായിരുന്നു കാര്‍ഗില്‍ യുദ്ധം. നിയന്ത്രണ രേഖലംഘിച്ചുകൊണ്ടുള്ള പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റമായിരുന്നു ഇന്ത്യയെ തിരിച്ചടിക്ക് പ്രേരിപ്പിച്ചത്. ഭീകര സംഘടനകളാണ് നുഴഞ്ഞ കയറ്റത്തിനു പിന്നിലെന്നായിരുന്നു മുന്‍ ധാരണ. എന്നാല്‍ പാക് സൈനികരാണ് നുഴഞ്ഞു കയറിയതെന്നും മുഷറഫ് അടക്കമുള്ള നാലു ജനറല്‍മാര്‍ ഗൂഢാലോചനടത്തിയെന്നും ഷാഹിദ് അസീസെന്ന മുന്‍ കേണല്‍ തുറന്നു പറഞ്ഞിരുന്നു.
അതേസമയം, കാര്‍ഗില്‍ യുദ്ധം പാക്കിസ്ഥാനെ സംബന്ധിച്ച വന്‍ നേട്ടമായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം മുഷറഫ് പ്രതികരിച്ചത്. പ്രധാനമന്ത്രി പര്‍വേസ് മുഷറഫ് അമേരിക്കന്‍ സന്ദര്‍ശനം ഒഴിവാക്കിയിരുന്നെങ്കില്‍ ഇന്ത്യയുടെ ഭാഗമായ 300 ചതുരശ്ര മെയിലുകളെങ്കിലും പാക് സൈന്യം പിടിച്ചടക്കുമായിരുന്നെന്നും മുഷറഫ് അവകാശപ്പെട്ടു. മുഷറഫിന്റെ ഈ വാദങ്ങളെയും തന്റെ പുസ്തകത്തില്‍ അഷ്ഫാഗ് വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ സൈനികര്‍ ഇല്ലാതിരുന്നപ്പോഴാണ് മുഷറഫ് അതിര്‍ത്തി ലംഘിച്ചത്. ആ തണുപ്പകാലത്ത് ഒരൊറ്റ ഇന്ത്യന്‍ സൈനികനും മുഷറഫ് പോയ മേഖലയിലുണ്ടായിരുന്നില്ല. പിന്നെ എങ്ങനെ അയാള്‍ക്ക് വിജകരമായ സൈനിക നടപടിയെന്ന് അവകാശപ്പെടാനാവും. യുദ്ധം പ്രഖ്യാപിച്ചവര്‍ അതിന്റെ ലക്ഷ്യത്തെക്കുറിച്ച അജ്ഞരായിരുന്നുവെന്നത് വിചിത്രമാണെന്നും അദ്ദേഹം പുസ്തകത്തില്‍ വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: