ന്യൂദല്‍ഹി: മഹാത്മാഗാന്ധിയുടെ വധം ആര്‍എസ്എസ് ആഘോഷിക്കുകയായിരുന്നുവെന്ന ചെറുമകന് തുഷാര്‍ ഗാന്ധിയുടെ ട്വിറ്റര്‍ പ്രസ്താവനയെ ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ ശക്തമായി അപലപിച്ചു. ഈ നുണപ്രചാരണം വഴി തുഷാര്‍ ആര്‍എസ്എസ് വിരോധികളുടെ പട്ടികയില്‍ പെട്ടിരിക്കുകയാണെന്ന് പ്രസ്താവിച്ച വൈദ്യ മഹാത്മാഗാന്ധി സത്യത്തിന്റെയും അഹിംസയുടെയും ആഗോള വിഗ്രഹമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
രക്തസാക്ഷി ദിനത്തില്‍ തുഷാര്‍, ബാപ്പുവിന്റെ വധം ആകാശവാണി പ്രഖ്യാപിക്കും മുമ്പുതന്നെ ദേശവ്യാപകമായി ആര്‍എസ്എസ് മിഠായി വിതരണം നടത്തി അതാഘോഷിച്ചുവെന്ന് ട്വിറ്ററിലെ കുറിപ്പില്‍ എഴുതിയിരുന്നു. തുഷാറിന്റെ അഭിപ്രായം തള്ളിക്കളയുന്നു. ഞങ്ങള്‍ അതിനെ അപലപിക്കുന്നു. അതൊരു നുണ പ്രചാരണമാണ്. വന്ദനീയനായ മഹാത്മാ ഗാന്ധി ‘സത്യത്തിന്റെ അനുഷ്ഠാനം’ എന്നൊരു പുസ്തകം രചിച്ചിട്ടുണ്ട്. എന്നാല്‍ തുഷാറാകട്ടെ, നുണ പ്രചരിപ്പിക്കുകയാണ്. അദ്ദേഹം അസത്യത്തിന്റെ അനുഷ്ഠാനമാണ് നടത്തുന്നത്. ആര്‍എസ്എസ് എന്നും മഹാത്മജിയേയും അദ്ദേഹത്തിന്റെ ജീവിതത്തേയും സങ്കല്‍പ്പങ്ങളേയും ആദരിച്ചിട്ടുണ്ട്. തുഷാറിന്റെ ആര്‍എസ്എസിനെക്കുറിച്ചുള്ള അഭിപ്രായം നുണപ്രചാരണമല്ലാതെ മറ്റൊന്നുമല്ല, വൈദ്യ പ്രസ്താവിച്ചു.
ഗാന്ധിജിയുടെ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് മുമ്പും പലതവണ പലരും ആരോപിച്ചിട്ടുള്ളതാണ്. അടിസ്ഥാന രഹിതമാണ് ഈ ആരോപണമെന്ന് ആധികാരികമായി ഔദ്യോഗികമായി അന്വേഷണക്കമ്മീഷനുകള്‍ വിധിയെഴുതിയിട്ടും ആരോപണം ആവര്‍ത്തിക്കുന്നവരുണ്ട്. കൊല്‍ക്കത്തയില്‍നിന്നുള്ള സ്റ്റേറ്റ്സ്മാന് പത്രം ഈ ആരോപണം ഉന്നയിച്ചതിനെതിരെ ആര്‍എസ്എസ് നല്കിയ കേസിനെ തുടര്‍ന്ന് 2002 ഫെബ്രുവരി 25-ന് എഡിറ്റര്‍ എ.ജി.നൂറാനി നിരുപാധികം മാപ്പു പറഞ്ഞതാണ് ഒടുവിലത്തെ സംഭവം. ആര്‍എസ്എസിനെ ഗാന്ധിയുടെ കൊലയാളിയെന്നു ഞങ്ങള്‍ വിശേഷിപ്പിച്ചു. ഇത് തെറ്റും തെളിവും ഖേകളുമില്ലാത്ത ആരോപണമാണ്. വാര്‍ത്ത പ്രചരിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയും ഈ സംഭവത്തില്‍ ആ സംഘടനയുടെ അംഗങ്ങള്‍ക്കുണ്ടായ മനോവിഷമങ്ങള്‍ക്കും വേദനകള്‍ക്കും ഞങ്ങള്‍ മാപ്പു ചോദിക്കുകയും ചെയ്യുന്നുവെന്നായിരുന്നു എഡിറ്ററുടെയും പത്രത്തിന്റെയും കുറ്റ സമ്മതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: