ന്യൂദല്‍ഹി: രാജ്യത്തെ മുസ്ലീങ്ങള്‍ ദേശവിരുദ്ധരാണെന്ന ചിന്തകള്‍ക്ക് തന്നെ പ്രതീകവല്ക്കരിക്കാന് ചില രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന പരമാര്‍ശത്തിന് വിശദീകരണവുമായി ബോളിവുഡ് നടന് ഷാരൂഖ് ഖാന് രംഗത്തെത്തി. പരാമര്‍ശത്തില്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ തന്റെ ലേഖനം വായിക്കൂ.
ലേഖനത്തില്‍ രാജ്യത്തെ ഒരു മുസ്ലീങ്ങളും സുരക്ഷിതരല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഖാന് പറഞ്ഞു. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ ഉപദേശം ആവശ്യമില്ല.
ചില സങ്കുചിത മനോഭാവമുള്ള രാഷ്ട്രീയക്കാര്‍ അങ്ങനെ മുസ്ലീം കലാകാരന്മാരെ വിലയിരുത്തുന്നുണ്ടെന്നാണ് താന്‍ ലേഖനത്തില്‍ പ്രതിപാധിച്ചത്. തന്റെ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഖാന് പറഞ്ഞു. ഇന്ത്യാക്കാരനായതില്‍ അഭിമാനിക്കുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തും തന്നെ സ്നേഹിക്കുന്നുവരുണ്ടെന്നും ഖാന് കൂട്ടിച്ചേര്‍ത്തു.
ഷാരൂഖിന്റെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് സുരക്ഷ നല്‍കണമെന്ന് പാക് വിദേശകാര്യ മന്ത്രി റഹ്മാന് മാലിക് പറഞ്ഞിരുന്നു. ഇത് ഇന്ത്യയെ ചൊടിപ്പിക്കുകയും, ഇന്ത്യയിലെ പൗരന്മാരെ നോക്കാന്‍ ഞങ്ങള്‍ക്കറിയാമെന്നും ആഭ്യന്തര സെക്രട്ടറി ആര്.കെ സിംഗ് പറഞ്ഞിരുന്നു. ഇന്ത്യയില്‍ സുരക്ഷയില്ലെന്ന് തോന്നുമ്പോള്‍ പാക്കിസ്ഥാനിലേക്ക് വരാമെന്ന് ലഷ്കര്‍ സ്ഥാപകന്‍ ഹാഫിസ് സയിദും പ്രതികരിച്ചിരുന്നു. ഷാരൂഖിനെച്ചൊല്ലി ഇന്ത്യാ-പാക് ബന്ധം വീണ്ടും വഷളാകുന്നതിനിടെയാണ് പാക്കിസ്ഥാന് മറുപടിയായി ഖാന് നേരിട്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: