വാഷിങ്ങ്ടണ്‍: അടുത്ത യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്. 2016ല്‍ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാന്‍ ഉദ്ദേശ്യമില്ല. ഇപ്പോള്‍ സ്റ്റേറ്റ് സെക്രട്ടറി എന്ന പദവി പൂര്‍ത്തീകരിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഹിലരി പറഞ്ഞു. പ്രസിഡന്റ് പദവിയേലേക്ക് ഹിലരി മത്സരിക്കുമെന്നുള്ള ചില വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഹിലരി. ദല്‍ഹിയില്‍ അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും ഹിലരി പറഞ്ഞു. ദല്‍ഹിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഹിലരി. ഇന്ത്യയിലെ വലിയ മാറ്റങ്ങള്‍ക്കാണ് ഇതിലൂടെ പ്രതീക്ഷയുണ്ടാകുന്നത്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹിലരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: