കൊച്ചി: നിലവിലുള്ള വേതനത്തിന്റെ 50 ശതമാനം കൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ട് കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.
ബിഎംഎസ് ഓഫീസ് ഹാളില്‍ ആര്.രഘുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത തൊഴിലാളി കണ്വന്ഷന് പ്രൈവറ്റ് മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് (എഐടിയുസി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഷൈജു, അഡ്വ.കെ.പി.ഹരിദാസ്, എം.കെ.ബാബു, കെ.കെ.കലേശന്, കെ.എം.അയൂബ്, രഘുനാഥ് പനവേലി, ചാള്‍സ് ജോര്‍ജ്ജ്, അഡ്വ.ടി.ബി.മിനി, ജോളി പൗവ്വത്തില്‍, പി.എസ്.ചന്ദ്രദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: