തിരുവനന്തപുരം : ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ച് കെഎസ്ആര്‍ടിസി ജനങ്ങള്‍ക്ക് യാത്രാദുരിതം സൃഷ്ടിക്കരുതെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ഡീസല്‍ സബ്സിഡി പുനഃസ്ഥാപിക്കുകയും അമിത വാണിജ്യനികുതി പിന്‍വലിക്കുകയും വേണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു. ഡീസല്‍ സബ്സിഡി പുനഃസ്ഥാപിച്ച് കെഎസ്ആര്‍ടിസിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയന് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ സംസ്ഥാന പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പെന്ഷന് ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്ത് യഥാസമയം വിതരണം ചെയ്താല്‍ കെഎസ്ആര്‍ടിസി ലാഭകരമാക്കാനും ആത്മഹത്യകള്‍ ഒഴിവാക്കാനും കഴിയുമെന്ന് മോഹന്‍ദാസ് പറഞ്ഞു. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ റ്റി.വി. ശങ്കരനാരായണന്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ബാബുക്കുട്ടന് യൂണിയന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ. ഗോപിനാഥന്‍നായര്‍, ജനറല്‍ സെക്രട്ടറി ജി. രാജേന്ദ്രന്, സംഘടനാ സെക്രട്ടറി കെ.എന്‍. മോഹനന്, പി.എസ്. അനില്‍കുമാര്‍, എം. ജയകുമാര്‍, എസ്. അരുണ്‍, ഉണ്ണികൃഷ്ണന് നായര്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: