കൊച്ചി: സ്വതന്ത്ര്യ സമര സേനാനികളുടേയും മറ്റും ആവശ്യം കണക്കിലെടുത്ത് കൊച്ചിയില്‍ യുദ്ധസ്മാരകം നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എക്സൈസ്-തുറമുഖ മന്ത്രി കെ.ബാബു പറഞ്ഞു. ജനാധിപത്യത്തില്‍ സുതാര്യത ഉറപ്പാക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം മറൈന്‍ഡ്രൈവില്‍ ജില്ലാതല റിപ്പബ്ലിക് ദിനാഘോഷവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മറ്റു ലോക രാഷ്ട്രങ്ങള്‍ക്ക് ഭാരതം മാതൃകയാണെന്നത് അഭിമാനമുളവാക്കുന്ന ഒന്നാണ്. വന്‍ശക്തിയായി വളരുന്ന ഇന്ത്യ 2020 ആകുമ്പോഴേക്കും ലോകത്തിലെ ഒന്നാമത്തെ ശക്തിയാകുമെന്നതില്‍ സംശയമില്ല. അതിന് ചിലപ്പോള്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ ആവശ്യമായി വരും. എന്നാല്‍ ദരിദ്ര, പിന്നാക്ക, ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രയോജനം നല്കുന്നതാവണം സാമ്പത്തിക പരിഷ്കരണമെന്നും കെ.ബാബു പറഞ്ഞു.
ലോക നിലവാരത്തിലേക്ക് മലായളികളെ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസനത്തിലേക്ക് കുതിക്കുന്ന സംസ്ഥാനമായ കേരളത്തിന് ഒട്ടേറെ വികസന പദ്ധതികളാണ് നടക്കാനിരിക്കുന്നത്. വികസന പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാവിലെ 8.30ന് മുഖ്യാതിഥി പതാക ഉയര്‍ത്തിയ ശേഷം പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവച്ച പ്ലറ്റൂണുകള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. ജില്ല ആംഡ് റിസര്‍വ് എറണാകുളം റൂറല്‍ പൊലീസും എന്‍.സി.സി. സീനിയര്‍ ഡിവിഷന് നേവി വിങ്ങും ആംഡ് യൂണിറ്റുകളില്‍ ഒന്നാം സ്ഥാനം നേടി.
എന്‍.സി.സി. ആര്‍മി വിങ് ജൂനിയര്‍ ഡിവിഷന് (ഗേള്‍സ്), സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മൂന്നാം നമ്പര്‍ പ്ലറ്റൂണ്‍ (ബോയ്സ്), സ്റ്റുഡന്റ് പൊലീസ് കേഡറ്റ് നാലാം നമ്പര്‍ പ്ലറ്റൂണ്‍ (ഗേള്‍സ്), സ്കൗട്ട്സില്‍ പെരുമാനൂര്‍ സി.സി.പി.എല്‍.എം., ഗൈഡ്സില് എറണാകുളം സെന്റ.് തെരാസാസ് എന്നിവ ഒന്നാമതായി. ജൂനിയര്‍ റെഡ്ക്രോസില്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എറണാകുളം., സെന്റ് തെരാസാസ് ഹൈസ്കൂള്‍, സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. എന്നിവ ആദ്യമൂന്നു സ്ഥാനങ്ങളിലെത്തി. ബുള്ബുള്സിലും കബ്സിലും സെന്റ്. മേരീസ് എല്‍.പി.എസ്., ഒന്നാം സ്ഥാനം നേടി. ബാന്റ് മേളത്തില്‍ സെന്റ് തെരാസാസ് ഹൈസ്കൂള്‍, സെന്റ് ആന്റണീസ് ഹൈസ്കൂള്‍, സി.സി.പി.എല്‍.എം.ഹൈസ്കൂള്‍ പെരുമാനൂര്‍ എന്നിവ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി.
കൊച്ചി സിറ്റി ആംഡ് റിസര്‍വിലെ റിസര്‍വ് ഇന്‍സ്പെക്ടര്‍ എം.വി.പൗലോസ് നയിച്ച പരേഡില്‍ ഏഴ് സായുധസേന വിഭാഗം, 21 അണ് ആംഡ് വിഭാഗം, അഞ്ചു ബാന്‍ഡ് സംഘം എന്നിവ അണിനിരന്നു. എറണാകുളം ഗവ.ഗേള്‍സ് ഹൈസ്കൂള്‍ വിദ്യാര്‍ഥികളും തൃപ്പൂണിത്തുറ ആര്.എല്‍.വി. സംഗീത കോളേജിലേയും വിദ്യാര്‍ഥികള്‍ ദേശഭക്തി ഗാനാലാപനം നടത്തി. രാവിലെ 8.25ന് മൈതാനിയിലെത്തിയ മുഖ്യാതിഥിയെ ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, എറണാകുളം ഐ.ജി. കെ.പത്മകുമാര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ കെ.ജി.ജെയിംസ് എന്നിവര്‍ സ്വീകരിച്ചു. ചടങ്ങില്‍ എം.എല്‍.എമാരായ ഡോമിനിക് പ്രസന്റേഷന്, ലൂഡി ലൂയിസ് തുടങ്ങിയവരും സര്‍ക്കാര്‍ ജീവനക്കാരും, പൊതുജനങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: