കൊച്ചി: ജില്ലയുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പുതിയ വികസന കുതിപ്പ് സാധ്യമാക്കുന്ന എയര്‍പ്പോര്‍ട്ട്-വാല്‍പ്പാറ ഹൈവേയുടെ പ്രാഥമീക സര്‍വേ നടപടികള്‍ പൂര്‍ത്തിയാകുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളം, കാലടി, മലയാറ്റൂര്‍, കാടപ്പാറ, അതിരപ്പിള്ളി എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. ഹൈവേയ്ക്ക് മൊത്തം 132 കിലോമീറ്റര്‍ ദൂരമാണുണ്ടാവുക.
കേരളത്തില്‍ 40 കിലോമീറ്റര്‍ പാതയുണ്ടാകും. മലക്കപ്പാറ വരെയാണ് കേരളത്തിന്റെ അതിര്‍ത്തി. 10 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുക. റോഡ് വെറ്റിലപ്പാറയില്‍ വച്ച് ചാലക്കുടി-ആനമല സംസ്ഥാനാന്തര റോഡുമായി ചേരും. തമിഴ്നാട്ടില്‍ നിന്ന് കൊച്ചിയിലേക്ക് വേഗത്തില്‍ ചരക്കുകള്‍ എത്തിക്കാന്‍ ഹൈവേ ഉപകരിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യാന്തര തീര്‍ത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍, കാലടി എന്നിവിടങ്ങളിലേക്ക് കൂടുതല്‍ തീര്‍ത്ഥാടകരുടെ പ്രവാഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈവേ വരുന്നതോടെ ടൂറിസം രംഗത്തു വന്‍ വികസനമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: