കാരക്കാസ്: വെനിസ്വലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അപകടനില തരണം ചെയ്തതായി വാര്‍ത്താവിനിമയ മന്ത്രി എര്‍ണെസ്റ്റോ വില്ലേഗാസ് അറിയിച്ചു. സോഷ്യലിസ്റ്റ് വാദിയായ ഷാവേസിന്റെ വിപ്ലവപോരാട്ടങ്ങള്‍ ഇനിയും തടരുമെന്നും വില്ലേഗാസ് പറഞ്ഞു.
ഷാവേസിന്റെ പോരാട്ടങ്ങളെയും രാജ്യത്തെ സാമൂഹ്യപുരോഗതിയിലേക്ക് നയിക്കാന്‍ പ്രയത്നിച്ചതുമെല്ലാം അദേഹം ഓര്‍മ്മിച്ചു. ഷാവേസ് ശക്തമായ തിരിച്ചുവരവ് തന്നെ നടത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വില്ലേഗാസ് പറഞ്ഞു. ശ്വാസകോശത്തില്‍ അര്‍ബുദബാധയെത്തുടര്‍ന്ന് കഴിഞ്ഞമാസമാണ് അദേഹത്തെ ക്യൂബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശസ്ത്രക്രിയക്കിടെ അണുബാധയുണ്ടായതോടെ അദേഹത്തിന്റെ നില മോശമായി. വെനിസ്വലന്‍ വൈസ് പ്രസിഡന്റ് നിക്കോളസ് മഥുറോ കഴിഞ്ഞദിവസം വീണ്ടും ഷാവേസിനെ സന്ദര്‍ശിച്ചു. ലാറ്റിന്‍ അമേരിക്കയിലെയും യൂറോപ്യന്‍ നാടുകളിലെയും പ്രമുഖ രാഷ്ട്രീയ നേതാക്കളും കഴിഞ്ഞദിവസം അദേഹത്തെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: