ബംഗളൂരു: തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് ഗവര്‍ണറെ ധരിപ്പിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍. ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം തെളിയിക്കാ ന് ഗവര്ണറാവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് അത്തരത്തിലൊ രു ചര്‍ച്ച നടന്നില്ലെന്ന് ഷെട്ടാര്‍ പറഞ്ഞു. മന്ത്രിസഭാ തീരുമാനം അനുസരിച്ച് അടുത്തമാസം 4ന് നടക്കുന്ന സംയുക്ത നിയമസഭാസമ്മേളനത്തെ അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കാനാണ് ഗവര്‍ണറെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് ഗവര്‍ണര്‍ സമ്മതിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി വിട്ട മുന്‍മുഖ്യമന്ത്രി യദ്യൂരപ്പക്ക് പിന്തുണ പ്രഖ്യാപിച്ച് രണ്ട് മന്ത്രിമാരും പതിമൂന്ന് എംഎല്‍എ മാര്‍ കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെക്കുറിച്ച് ഗവര്‍ണര്‍ സംശയം പ്രകടിപ്പിച്ചത്. 225 അംഗ നിയമസഭയില്‍ ബിജെപിക്ക് സ്പീക്കറെ കൂടാതെ 117 അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകള്‍ മതിയാകും.
കോണ്‍ഗ്രസിന് 71 അംഗങ്ങളും ജെഡിഎസിന് 26 അംഗ ങ്ങളുമാണുള്ളത്. എഴ് സ്വതന്ത്രന്മാരമുള്ള നിയമസഭയില്‍ രണ്ട് സീറ്റുകള്‍ നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: