വാഷിങ്ങ്ടണ്‍: യുദ്ധമുഖത്തുനിന്ന് സ്തീകളെ മാറ്റി നിര്‍ത്തുന്ന നടപടിക്ക് അമേരിക്ക മാറ്റം വരുത്തുന്നു. യുഎസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി പെന്റഗണ്‍ വക്താവ് വ്യക്തമാക്കി. യുദ്ധങ്ങളില്‍ വനിതാ സൈനികരെ നിരോധിക്കുവാനുള്ള തീരുമാനം എടുക്കുന്നത് 1994 മുതലാണ്. പുതിയ നീക്കത്തിലൂടെ അമേരിക്കന്‍ സേനയുടെ മുന്‍നിരയില്‍ ഇനി മുതല്‍ സ്ത്രീകളേയും കാണാന്‍ സാധിക്കും.
സ്ത്രീകളെ മുന്‍ നിര യുദ്ധങ്ങളില്‍ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള നിയമത്തില്‍ മാറ്റം വരുത്തുവാനാണ് അമേരിക്ക ഒരുങ്ങുന്നത്. 2016 വരെയുള്ള സൈനിക നീക്കങ്ങളില്‍ ഇനിമുതല്‍ സ്ത്രീകള്‍ പങ്കെടുക്കും. സ്ത്രീകള്‍ക്കെതിരായുള്ള ജോലികള്‍ ഈ വര്‍ഷം തന്നെ തീരുമാനിക്കും. സ്പെഷ്യല്‍ ഫോഴ്സുകളിലേക്കുള്ള നിയമനങ്ങള്‍ പിന്നീട് തീരുമാനിക്കും. പുതിയ നിയമനങ്ങള്‍ നടപ്പാക്കുന്നതോടെ 30000ത്തോളം സ്ത്രീകള്‍ യുദ്ധ രംഗത്തുണ്ടാകും. പുതിയ നീക്കങ്ങള്‍ 21-ാം നൂറ്റാണ്ടിലെ സൈനിക നീക്കങ്ങളില്‍ പ്രതിഫലിക്കുമെന്ന് സൈനിക സര്‍വ്വീസ് ചെയര്മാന് കാള്‍ ലെവിന്‍ പറഞ്ഞു.
ഇറാഖിലേയും, അഫ്ഗാനിലേയും യുദ്ധ സമയങ്ങളില്‍ മിലിറ്ററി, പോലീസ്, ഇന്റലിജന്റ്സ് വിഭാഗങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്തിരുന്നുവെങ്കിലും മുന്‍ നിരയില്‍ ഔദ്യോഗികമായി നിയോഗിച്ചിരുന്നില്ല. 2012ലെ യുദ്ധത്തില്‍ മാത്രം അമേരിക്കന്‍ സേനയിലെ 130 സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. നിലവില്‍ അമേരിക്കന്‍ സേനയുടെ 14ശതമാനം സ്ത്രീകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: