ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക പങ്കാളിത്തമുള്ള മഹാകുംഭമേളയെക്കുറിച്ച് ഹാര്‍വാഡ് സര്‍വകലാശാല പഠനം നടത്തും. തീര്‍ഥാടനക്കാലത്ത് ഇതിനു പുറകിലെ സ്വരുക്കൂട്ടല്‍, സാമ്പത്തികം എന്നിവയിലൂടെ അലഹബാദ് നഗരത്തെ വന്‍കിട നഗരമാക്കുന്ന പ്രക്രിയയെക്കുറിച്ചാണ് സര്‍വകലാശാല പഠിക്കുക.
ഹാര്‍വാര്‍ഡ് ഫാക്വല്‍റ്റി ഓഫ് ആര്‍ട്സ് ആന്റ് സയന്‍സസ്, സ്കൂള്‍ ഓഫ് ഡിസൈന്‍, ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍, സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍, ഹാര്‍വാര്‍ഡ് ഡിവിനിറ്റി സ്കൂള്‍ ആന്റ് ഹാര്‍വാര്‍ഡ് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളടങ്ങുന്ന സംഘമാണ് അലഹബാദിലൂടെ യാത്ര ചെയ്ത് ഇന്ത്യന്‍ കുംഭമേളയുടെ രേഖാചിത്രം തയ്യാറാക്കാന്‍ പരിശ്രമിക്കുന്നത്.
കോടിക്കണക്കിന് തീര്‍ഥാടകര്‍ പങ്കെടുക്കുന്ന പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാകുംഭ മേളയെക്കുറിച്ച് ഇവര്‍ വിവിധ ഗവേഷണങ്ങള്‍ നടത്തും. ഒരുമാസം നീണ്ടുനില്‍ക്കുന്ന കുംഭമേളയ്ക്കായി താത്കാലിക വന്‍നഗരമാണ് ഒരുങ്ങിയിരിക്കുന്നതെന്ന് ഹാര്വാര്ഡുകാര് പറയുന്നു. ഒരാഴ്ചക്കൊണ്ട് കെട്ടിപ്പൊക്കുകയും പിരിക്കുകയും ചെയ്യുകയാണ്. വലിയ പാളയങ്ങള്‍ നിര്‍മിച്ച് താത്കാലിക നഗരവത്കരണമാണ് നടക്കുന്നത്. നഗരാസൂത്രണവും നടപ്പാക്കലും സാങ്കേതികവും സ്ഥലമേഖലകളും വൈദ്യുതിവിതരണം, ശുദ്ധജല ലഭ്യത, പ്രാഥമികാവശ്യനിര്വഹണ സംവിധാനം, ഭക്ഷണകുടിവെള്ള വിതരണപദ്ധതി, ആശുപത്രി, രോഗപ്രതിരോധശാലകള്, പോലീസ്-അഗ്നിശമനസേനാ പ്രവര്‍ത്തനങ്ങള്‍, പൊതുസമൂഹത്തിന് ഒത്തുകൂടാനുള്ള സ്ഥലം, വിനോദപരിപാടികള്‍ക്കായി വേദികള്‍, വിവിധ ക്രീഡകള്‍ എന്നിവ ഇവിടെ ഒരുക്കിയതായി സര്‍വകലാശാല പറയുന്നു.
ഒരുപക്ഷേ ഹാര്‍വാര്‍ഡ് ആദ്യമായിട്ടായിരിക്കും ഇത്തരത്തിലൊന്ന് ചെയ്യുന്നത്. അച്ചടക്കപൂര്‍ണമായ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികള്‍ കടന്നുപോയി. ഇത് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയതായും ഹാര്‍വാര്‍ഡിന്റെ സൗത്ത് ഏഷ്യാ ഇന്‍സ്റ്റിറ്റിയൂട്ട് അസോസിയേറ്റ് ഡയറക്ടര്‍ മീനാ ഹെവറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
എങ്ങനെയാണ് ഭൂമിയില്‍ ഇത്തരം വലിയ ചടങ്ങിന് അരങ്ങൊരുങ്ങുന്നതെന്ന ചോദ്യത്തിന് ഹാര്‍വാര്‍ഡ് സംഘം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. കുംഭമേള സന്ദര്‍ശിക്കാനെത്തിയ നഗരം അടിസ്ഥാനമാക്കിയുള്ള എഴുത്തുകാരന് ലോഗന് പ്ലാസ്റ്റര്‍ പറഞ്ഞു. ഡിസൈന്‍ ടീമിന്റെ ഗ്രാജ്വേറ്റ് സ്കൂളായിരിക്കും കുംഭമേളയെക്കുറിച്ച് പഠിച്ച് ജനപ്രവാഹത്തെയും അടിസ്ഥാനസൗകര്യങ്ങളെയും വിലയിരുത്തുക. ഫാക്കല്‍റ്റി ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് ടീം വിവിധ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും വിവിധ സമ്പ്രദായങ്ങളെക്കുറിച്ചും സമ്പ്രദായക്കാരെക്കുറിച്ചും ഉപാസനാകാര്യങ്ങള്, വിനോദസഞ്ചാരം, പരിസ്ഥിതി ബോധവത്കരണം എന്നിവകളെക്കുറിച്ചും പഠിക്കും.
ആരോഗ്യസംഘം ജലത്തിന്റെ ഗുണനിലവാരം, പ്രാഥമികാവശ്യനിര്വഹണത്തിന്റെ സൗകര്യങ്ങള്‍, ആരോഗ്യക്ലിനിക്കുകള്, ആശുപത്രി സംവിധാനം, പൊതുജനാരോഗ്യ സൗകര്യങ്ങള്‍ എന്നിവ പഠിക്കും. ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂള്‍ മേളയിലെ കച്ചവടസംവിധാനം, പൊതുജനങ്ങളും സ്വകാര്യമേഖലയുമായുള്ള ഇടപെടലുകള്‍, സാങ്കേതികസൗകര്യങ്ങള്‍, മാധ്യമങ്ങള്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ എന്നിവയുടെ പങ്കായിരിക്കും പഠിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: