അമൃതസര്‍: പഞ്ചാബിലെ ബതീന്ദയില് നഴ്സിനെ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഞായറാഴ്ച്ച വൈകിട്ടാണ് 26 കാരിയെ നാലംഘസംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പഞ്ചാബിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
മോഗ ജില്ലയിലെ ലന്ഡേക ഗ്രാമവാസിയായ പെണ്‍കുട്ടി ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് പോകുന്നവഴിയാണ് സംഭവമുണ്ടായത്. ബതീന്ദ-ദബാവലി റോഡില്‍ വെച്ച് കാറില്‍ വന്ന അക്രമിസംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ബലാത്സംഗത്തിനുശേഷം പെണ്‍കുട്ടിയെ ഈ റോഡില്‍ തന്നെ ഉപേക്ഷിച്ചു.
വഴിചോദിച്ച് എത്തിയ സംഘം തന്നെ ബലംപ്രയോഗിച്ച് കാറിലെക്ക് കയറ്റുകയായിരുന്നുവെന്നും, മയക്കുമരുന്ന് പോലുള്ള എന്തോ ഒന്ന് ശരീരത്തില്‍ കുത്തിവെച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. റോഡില്‍ അവശനിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയെ കാര്‍ ഡ്രൈവര്‍ റോഹിതാസ് കുമാറാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാറില്‍ മറ്റ് രണ്ട് സ്ത്രീകളും ഉണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ അതിവേഗ വിചാരണ ആരംഭിച്ചതിനിടെയാണ് പഞ്ചാബില്‍ നിന്നും പുതിയ പീഡന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: