വാഷിങ്ങ്ടണ്‍: യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ സത്യപ്രതിജ്ഞാചടങ്ങ് ഇന്ന് നടക്കും. രണ്ട് തവണയാണ് ഒബാമ സത്യപ്രതിജ്ഞ ചെയ്യുന്നത്. ആദ്യ സത്യപ്രതിജ്ഞ ഇന്നും, രണ്ടാമത്തേത് തിങ്കളാഴ്ച്ചയുമായിരിക്കും നടക്കുക. ഔദ്യോഗികമായി നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകള്‍ ഒബാമയുടെ ഓഫീസിലായിരിക്കും നടക്കുക. ജനുവരി 20ന് വൈറ്റ് ഹൗസിലായിരിക്കും രണ്ടാമത്തെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക, ഇന്ന് നടക്കുന്ന ചടങ്ങില്‍ വളരെ കുറച്ച് പേര് മാത്രമെ പങ്കെടുക്കുകയുള്ളു. തിങ്കളാഴ്ച്ച നടക്കുന്ന ചടങ്ങ് പൗഢഗംഭീരമായിരിക്കും. ഒബാമ രണ്ട് തവണ സത്യപ്രതിജ്ഞ ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. 2009ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഒബാമ രണ്ട് തവണ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇത്തവണത്തെ സത്യപ്രതിജ്ഞയ്ക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. ചരിത്രത്തില്‍ കുറിക്കപ്പെടുന്ന ചടങ്ങുകള്‍ക്കായിരിക്കും അമേരിക്ക സാക്ഷ്യം വഹിക്കുക. മാര്ട്ടിന് ലൂഥര്‍ കിംഗിങ്ങിന്റെയും, എബ്രഹാം ലിങ്കണിന്റയും ബൈബിള്‍ ഉപയോഗിച്ചായിരിക്കും ഒബാമ സത്യപ്രതിജ്ഞ ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: