മറ്റു ജനതകള്‍ ഓരോന്നായി ലോകരംഗത്തില്‍ വന്നു കൂറേ മുഹൂര്‍ത്തങ്ങള്‍ തനതുഭാഗങ്ങള് ചുറുചുറുക്കോടെ നടിച്ചിട്ട്, കാലമാകുന്ന കടലില്‍ ഒരടയാളമോ അലപോലുമോ അവശേഷിപ്പിക്കാതെ മറഞ്ഞുപോകവേ, നാമിതാ ഇവിടെ ഏറെക്കുറെ ശാശ്വതമായ ഒരു ജീവിതം നയിച്ചുവരുന്നു. ശേഷിയുറ്റത് ശേഷിക്കുമെന്ന നൂതനസിദ്ധാന്തത്തെക്കുറിച്ച് അവര്‍ വളരെയൊക്കെ ഒച്ചപ്പാടുണ്ടാക്കുന്നുണ്ട്. അവര്‍ കരുതുന്നു, മാംസപേശികളുടെ കരുത്തിനാണ് ശേഷിക്കാന്‍ ഏറ്റവും കഴിവുള്ളതെന്ന്. അതു ശരിയാണെങ്കില്‍, പഴയലോകത്തില്‍ ചൊല്ക്കൊണ്ട് വിക്രമിജനതകളില് ഓരോന്നും പെരുമയോടെ ഇന്നു ജീവിച്ചിരുന്നേനെ. മറ്റൊരു ജനതയേയോ ജാതിയേയോ കീഴടക്കിയിട്ടില്ലാത്ത ദുര്‍ബലമായ ഹിന്ദുക്കള്‍ നാമൊക്കെ അന്യംനിന്നുപോകയും ചെയ്തേനെ. എന്നാല്‍ ഹിന്ദുക്കള്‍ ഇന്നും ഇവിടെ ജീവിച്ചുവരുന്നു. ഒരു ഇംഗ്ലീഷ് യുവതി ഒരിക്കല്‍ എന്നോട് ചോദിച്ചു. ഹിന്ദുക്കള്‍ എന്തു ചെയ്തിട്ടുണ്ട്. ഒരൊറ്റ നരവംശത്തെപ്പോലും അവര്‍ക്ക് കീഴടക്കാന്‍ സാധിച്ചിട്ടില്ലല്ലോ. ഹിന്ദുജനതയുടെ വീര്യം നിശ്ശേഷം വറ്റിവരണ്ടുപോയെന്നും അതിന്റെ ശരീരം മുരടിച്ചുകഴിഞ്ഞെന്നും പറയുന്നത് ഒരു തരത്തിലും ശരിയല്ല; ശരിയല്ലതന്നെ. വീര്യം വേണ്ടുവോളമുണ്ട്; യഥാകാലം,ആവശ്യംപോലെ, ആ വീര്യം വന്പ്രവാഹങ്ങളായി പുറത്തുവന്ന് ലോകത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.
- സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: