കുന്നംകുളം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വീട് കയറി അക്രമം. ദമ്പതികള്‍ക്ക് പരിക്ക്. ചിറനെല്ലൂര്‍ ഊട്ടുമഠത്തില്‍ മണികണ്ഠന്(44), ഭാര്യ പ്രജനി(32) എന്നിവരെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇരുവരേയും അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
മണികണ്ഠന്റെ സഹോദരങ്ങളായ പ്രകാശന്, വിജയന്, റെജിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ രാത്രി അക്രമം നടത്തിയതെന്ന് പറയുന്നു. കുന്നംകുളം പോലീസ് കേസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: