കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന് ഇന്നലെ എറണാകുളം ടൗണ്‍ഹാളില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ 90 പരാതികള്‍ തീര്‍പാക്കി. അദാലത്തില്‍ 135 പരാതികളാണ് പരിഗണിച്ചത്. പോലീസ് അധിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ കമ്മീഷന് ചെയര്മാന് മുന്‍ ജില്ലാ ജഡ്ജി പി.എന്‍.വിജയകുമാര്‍ നേരിട്ടും വ്യക്തിപരവും വികസനവുമായി ബന്ധപ്പെട്ട കേസുകളില്‍ കമ്മീഷന് അംഗമായ എഴുകോണ്‍ നാരായണന് എം.എല്‍.എ, ഭൂമി സംബന്ധമായ കേസുകളില്‍ അഡ്വ.കെ.കെ.മനോജ് എന്നിവര്‍ പരാതികള്‍ കേട്ടു.
എസ്സി, എസ്ടി നിയമ പ്രകാരം മൂന്ന് മാസത്തില്‍ കൂടുന്ന സിറ്റിംഗ് ആഴ്ചയില്‍ മൂന്ന് ദിവസമാക്കുന്നതിന് നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കമ്മീഷന് ചെയര്മാന് ജഡ്ജി പി.എന്‍.വിജയകുമാര്‍ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലേക്ക് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. കമ്മീഷന്റെ സേവനം ജനങ്ങള്‍ക്ക് കൂടുതല്‍ ലഭ്യമാക്കുന്നതിന് തിരുവനന്തപുരത്ത് തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പരാതി നേരിട്ട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടമ്പുഴ പഞ്ചായത്തില്‍ വാരിയം കോളനിയിലെ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നല്കിയ ഭൂമി കൃഷിക്കനുയോജ്യമല്ല എന്ന പരാതിയില്‍ പകരം ഭൂമി നല്‍കണമെന്ന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാന്‍ കമ്മീഷന് നിര്‍ദ്ദേശിച്ചു. ജാതി സംബന്ധമായ പരാതികള്‍, വിദ്യാഭ്യാസ അവകാശം, തൊഴിലവസരങ്ങള്‍ നിഷേധിക്കല്‍, തൊഴിലിടങ്ങളിലെ പീഡനം, അടിസ്ഥാന സൗകര്യക്കുറവ് തുടങ്ങി നിരവധി പരാതികള്‍ അദാലത്തില്‍ പരിഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: