കൊച്ചി: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മജയന്തിയാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കാസറഗോഡ് നിന്നാരംഭിച്ച വിവേകാനന്ദ സന്ദേശ ദീപശിഖ പ്രയാണത്തിന് 24, 25 തീയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീതിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. വൈറ്റില ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷന്‍ സ്വാമി ഭദ്രേശാനന്ദ രക്ഷാധികാരിയും ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്പരീത് ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘത്തിന് രൂപം നല്കി.
23-ന് വൈകീട്ട് ആറിന് അങ്കമാലിയില്‍ എത്തിച്ചേരുന്ന ദീപശിഖ പ്രയാണത്തിന് അങ്കമാലി നഗരസഭയുടെയും ജനപ്രതിനിധികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വന്‍വരവേല്‍പ്പ് നല്‍കും. അന്ന് അങ്കമാലിയില്‍ താമസിക്കുന്ന സംഘം 24-ന് രാവിലെയാണ് ജില്ലയിലെ പ്രയാണം ആരംഭിക്കുക. രാവിലെ എട്ടിന് അങ്കമാലി, ഒമ്പതിന് ആലുവ, 9.30-ന് യുസി കോളേജ്, 10.30-ന് പറവൂര്‍, 11.30-ന് ചെറായി, 12.30-ന് വൈപ്പിന്‍, ഉച്ചയ്ക്ക് ഒന്നിന് ഫോര്‍ട്ടുകൊച്ചി, 1.30-ന് മട്ടാഞ്ചേരി, വൈകീട്ട് മൂന്നിന് പള്ളുരുത്തി, നാലിന് രവിപുരം ശാരദാശ്രമം, 4.30-ന് എറണാകുളം ബോട്ടുജെട്ടി,5.30-ന് കലൂര്‍, 6.30-ന് ഇടപ്പള്ളി എന്നിവടങ്ങളില്‍ സ്വീകരണം നല്‍കും.
25-ന് രാവിലെ കാലടി ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്നാണ് പ്രയാണം തുടങ്ങുന്നത്. തുടര്‍ന്ന് രാവിലെ ഒമ്പതിന് പെരുമ്പാവൂര്‍, 10.30-ന് കോതമംഗലം, 11.30-ന് മൂവാറ്റുപുഴ, 12.30-ന് പുത്തന്‍കുരിശ്, ഉച്ചയ്ക്ക് ഒന്നിന് ചോറ്റാനിക്കര, വൈകീട്ട് മൂന്നിന് തൃപ്പൂണിത്തുറ, നാലിന് വൈറ്റില ശ്രീരാമകൃഷ്ണാശ്രമം, അഞ്ചിന് മരട്, ആറിന് കുമ്പളം എന്നിവടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പ്രയാണം ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.
പ്രാദേശികാടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരിക്കും സ്വീകരണം. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാധ്യക്ഷന്മാര് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണത്തില്‍ പങ്കെടുക്കും. പ്രധാനകേന്ദ്രങ്ങളായ അങ്കമാലി, പറവൂര്‍, പള്ളുരുത്തി, എറണാകുളം ജെട്ടി, ഇടപ്പള്ളി, കാലടി, തൃപ്പൂണിത്തുറ, മരട് എന്നിവടങ്ങളില്‍ വിപുലമായ സ്വീകരണപരിപാടികളാണ് സംഘടിപ്പിക്കുക.
ജയന്തിയാഘോഷങ്ങളുടെ ഭാഗമായി ജില്ലാതലത്തില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി പ്രസംഗമല്‍സരം, ഉപന്യാസരചന, ക്വിസ് മല്‍സരം എന്നിവയും സംഘടിപ്പിക്കും. ജില്ലാതലത്തില്‍ ഏകദിന സെമിനാര്‍, വിവേകാനന്ദ ജീവിതരേഖകളുടെ പ്രദര്‍ശനം, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലയില്‍ 30 സ്കൂളുകള്‍ സന്ദര്‍ശിച്ച് വിവേകാനന്ദസാഹിത്യവും ദര്‍ശനങ്ങളും പരിചയപ്പെടുത്തുന്ന പരിപാടിക്കും രൂപം നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ ദീപശിഖ പ്രയാണത്തില്‍ നെഹ്റു യുവകേന്ദ്ര, ഭാരതീയ വിചാരകേന്ദ്രം എന്നിവയില്‍ നിന്നുള്ള 15 വീതം സന്നദ്ധഭടന്മാര് രണ്ടുദിവസവും അണിചേരും. ഇതിനുപുറമെ മറ്റു സന്നദ്ധ പ്രവര്‍ത്തകരും പ്രയാണത്തോടൊപ്പമുണ്ടാകും. പ്രാദേശികമായി സ്വീകരണവും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നതിന് തദ്ദേശഭരണസ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവ സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് അറിയിച്ചു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമം മാനേജര്‍ വള്ളുവള്ളി രാജഗോപാല്‍, ജോബി ബാലകൃഷ്ണന്, അഗര്‍വാള്‍ യുവ മണ്ഡല് സെക്രട്ടറി രാജേഷ് കെജരിവാള്‍, യംഗ് ഇന്ത്യ ഫൗണ്ടേഷന് മേഖല കണ്‍വീനര്‍ സി.ജി. രാജഗോപാല്‍, ഭാരത് വികാസ് പരിഷത് ദേശീയ കണ്‍വീനര്‍ കെ.പി. ഹരിഹരകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി.അതികായന്, ബാലഗോകുലം പ്രസിഡന്റ് എം.രാധാകൃഷ്ണന്, ജയന്തി ആഘോഷ സമതി ജനറല്‍ സെക്രട്ടറി ആര്.പ്രശാന്ത്കുമാര്‍, ജില്ല ശിശുക്ഷേമസമതി ഖജാന്‍ജി കെ.എം.ശരത്ചന്ദ്രന്, ഭാരതീയ വിചാരകേന്ദ്രം ജില്ല സെക്രട്ടറി പി.ജി. രാമചന്ദ്രന്, രാജ്യാന്തര പുസ്തകോല്‍സവ സമതി കണ്‍വീനര്‍ ഇ.എന്‍.നന്ദകുമാര്‍, ബംഗാളി അസോസിയേഷന് പ്രതിനിധി മോനിദീപ ബാഗ്ചി, നെഹ്റു യുവകേന്ദ്ര ജില്ല കോ-ഓര്‍ഡിനേറ്റര്‍ ജയിന് ജോര്‍ജ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യോൂവല് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: