കൊച്ചി: സ്വാമിവിവേകാനന്ദന്റെ 150-ാമത് ജയന്തി ആഘോഷം ആലുവായില്‍ ധര്‍മ്മജാഗരണ്‍ പ്രമുഖ് രാമന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ല സംഘചാലക് ഡോ.എസ്.അയ്യപ്പന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ഇ.സി.സന്തോഷ്കുമാര്‍, കെ.എസ്.പത്മകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവേകാനന്ദ വേഷങ്ങളണിഞ്ഞ കുട്ടികള്‍ വാദ്യമേളങ്ങളോടുകൂടി ചീരക്കട ഭഗവതി ക്ഷേത്രഹാളിലേക്ക് ഘോഷയാത്ര നടത്തി. പടിഞ്ഞാറെ കടുങ്ങല്ലൂരില്‍ നിന്ന് ആരംഭിച്ചഘോഷയാത്ര മുപ്പത്തടം കവയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ജി.ശശിധരന് പള്ളി അദ്ധ്യക്ഷതവഹിച്ചു. സാഹിത്യകാരന് പ്രൊഫ.എം.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. എസ്.പ്രബോധ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് മെമ്പര്‍ പി.എ.ഷാജഹാന്, പഞ്ചായത്ത് മെമ്പര്‍ വി.കെ.ഷാനവാസ് ബേബി സരോജം, കടുങ്ങല്ലൂര്‍ നാരായണന്, ബി.ബാബു, ഹരീഷ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷോഘയാത്രക്ക് പി.കെ.ഹരിഹരന് നായര്‍, എസ്.വേണുഗോപാല്‍, എസ്.ആര്.നായര്‍, ഉല്ലാസ് കുമാര്‍.എം.എം, പ്രതീഷ്, ജിനേഷ്.സി.ആര്, രാജേഷ് എന്നിവര്‍ നേതൃത്വം നല്കി. ചൂര്‍ണ്ണിക്കര പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍ സോമശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ല ധര്‍മ്മ ജാഗരണ്‍ പ്രമുഖ് എം.സി.ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. പി.സി.ബാലചന്ദ്രന്, എം.എന്‍.ഗോപി, രമണന് ചേലക്കുന്ന്, സി.പി.രമേശ് എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ നടന്ന ശോഭയാത്ര ഹൈന്ദവ സേവാശ്രമം മഠാധിപതി സ്വാമി പുരന്ദരാനന്ദ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഒക്കല്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിവേകാനന്ദ ജയന്തി ആഘോഷത്തിന്റെ സാംസ്കാരിക സംഗമം ബ്രഹ്മചാരി ശിവേശചൈതന്യ ഉദ്ഘാടനം ചെയ്തു.
ഒക്കല്‍ ശ്രീനാരായണ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രധാന അദ്ധ്യാപിക ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹക്, കെ.പി.രമേഷ്, മുഖ്യപ്രഭാഷണം നടത്തി. യോഗാചാര്യ നാരായണ്‍, വിവേക് മൂഴിക്കുളം, കെ.പി.രാമകൃഷ്ണന്, വേണുഗോപാല്‍, വി.ഡി.എന്‍.മേനോന്, ഗാന്ധിയന്‍, എം.കെ.ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. ചേലാമറ്റം കവലയില്‍ നിന്നാരംഭിച്ച ശോഭായാത്രയില്‍ കുട്ടികളും അമ്മമാരും അടക്കം നൂറ് കണക്കിന് പേര് പങ്കെടുത്തു.
ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ ഹൈസ്കൂളില്‍ ആഘോഷിച്ചു. ഭാരതമേ ഉണരൂ ലോകത്തെ വെളിച്ചത്തിലേയ്ക്ക് നയിക്കൂ എന്ന സ്വാമിജിയുടെ ആപ്ത മന്ത്രമോതികൊണ്ട് നൂറു കണക്കിന് കുട്ടികളും സ്ത്രീകളും പുരുഷന്മാരും പങ്കെടുത്ത ശോഭാ യാത്രയോടുകൂടിയാണ് ആഘോഷം നടന്നത്. വിവേകാനന്ദന്, ശാരദാദേവി, ഭുവനേശ്വരി ദേവി, ഭഗിനി നിവേദിത എന്നിവരുടെ വേഷങ്ങളും ഖെത്രി മഹാരാജാവിന്റെ രാജസദസും വിവേകാനന്ദ മണ്ഡപവും ശോഭായാത്രയ്ക്ക് മാറ്റുകൂട്ടി. ബാന്റും മേളവും യോഗ് ചാപ്പും, കോല്‍ക്കളിയും അകമ്പടി സേവിച്ച ശോഭായാത്ര വിദ്യാലയത്തില്‍ നിന്നാരംഭിച്ച് പൊയ്ക്കാട്ടുശ്ശേരി കുറുമ്പക്കാവ് വഴി വിദ്യാലയത്തില്‍ തന്നെ സമാപിച്ചു.
സ്വാഗതസംഘം അദ്ധ്യക്ഷന്‍ കൃഷ്ണന് നമ്പീശന് സ്വാമി വിവേകാനന്ദന്റെ ചായാചിത്രത്തില്‍ മാലചാര്ത്തികൊണ്ട് ശോഭായാത്ര ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ.ജയ, വിദ്യാലയ ഉപാദ്ധ്യക്ഷന്‍ ആര്.വി.ജയകുമാര്‍, വിദ്യാലയാദ്ധ്യക്ഷന് കെ.പി.കൃഷ്ണകുമാര്‍, സെക്രട്ടറി ആര്.ചന്ദ്രന് പിള്ള പൊതുകാര്യദര്‍ശി സി.ആര്.സുധാകരന് മറ്റു വിദ്യാലയസമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ ചങ്ങില്‍ പങ്കെടുത്തു.
എബിവിപി ശ്രീശങ്കര കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പുസ്തകമേള നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ എം.കെ.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. വിവേകാനന്ദന്റെ ജീവിതവും സന്ദേശവും ആധുനികയുവത്വത്തിനും വിദ്യാര്‍ത്ഥികള്‍ക്കും മാതൃകയാവണമെന്ന് അദ്ദേഹം പറഞ്ഞു. എബിവിപി യൂണിറ്റ് വൈസ് പ്രസിഡന്റ് കുമാരി ദിവ്യശ്രീ ചന്ദ്രന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു കോളേജ് യൂണിയന് മെമ്പര്‍മാരായ മനുമോഹനന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. 3 ദിവസം നീളുന്ന പുസ്തകമേളയ്ക്ക് എബിവിപി പ്രവര്‍ത്തകരായ അരുണ്‍ലാല്‍, നിക്സണ് വര്‍ഗീസ്, അമ്പാടി, നയന,ശ്യാംലാല്‍ എന്നിവര്‍ നേതൃത്വം നല്കുന്നു. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തിയോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന പരിപാടികളാണ് എബിവിപിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: