തൃപ്പൂണിത്തുറ: ഗാന്ധിസ്ക്വയറിന് സമീപം ബസ്സ്റ്റോപ്പില്‍ റോഡരികില്‍ കിടന്നുകിട്ടിയ സ്വര്‍ണമാല പോലീസില്‍ ഏല്‍പ്പിച്ച് വീട്ടമ്മ മാതൃകയായി. പനങ്ങാട് മാളിയേക്കല്‍ അബ്സന്റെ ഭാര്യ മേരി ഷാലി (41) ആണ് സമൂഹത്തിന് മാതൃകയായത്.
ഗാന്ധി സ്ക്വയറിലുള്ള രൂപാവലി ബോട്ടിക്വ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഷാലി രാവിലെ 9 മണിക്ക് സ്ഥാപനത്തിലേക്ക് വരവെ റോഡരികില്‍ കിടന്ന സ്വര്‍ണമാല ലഭിച്ച വിവരം സ്ഥാപന ഉടമ മല്ലിക സഞ്ജയിശന അറിയിക്കുകയും തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഡോ. ഷൈലജക്ക് ഒപ്പം ഹില്‍പാലസ് പോലീസ്സ്റ്റേഷനില്‍ എത്തി എസ്ഐ പി.ആര്. സന്തോഷിന് കൈമാറുകയായിരുന്നു. മാല നഷ്ടപ്പെട്ടവര്‍ അടയാളസഹിതം പോലീസ്സ്റ്റേഷനില്‍ ഹാജരാകണമെന്ന് എസ്ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: