കൊച്ചി: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷത്തോട് അനുബന്ധിച്ച് 12ന് വൈകിട്ട് 5.30ന് സാംസ്ക്കാരിക സമ്മേളനം നടക്കും. ബോട്ട് ഞെട്ടിയില് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ സ്വാമി ഭദ്രേശാനന്ദ, ജസ്റ്റീസ് വി.ആര്.കൃഷ്ണയ്യര്‍, ജില്ല കളക്ടര്‍ ഷേയ്ക്ക് പരീത്, മേയര്‍ ടോണിചമ്മണി, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, പ്രൊഫ.എം.കെ.സാനു, കൃഷ്ണമൂര്‍ത്തി, ഹരികുമാര്‍, പി.എന്‍.ഈശ്വരന്, കേരള വര്‍മ്മ തമ്പുരാന്, എസ്.ജെ.ആര്.കുമാര്‍ എന്നിവര്‍ സംസാരിക്കും.
പള്ളുരുത്തി: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തിദിനത്തോടനുബന്ധിച്ച് പള്ളുരുത്തിവിവേകാനന്ദ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച പള്ളുരുത്തിയില്‍ മഹാശോഭായാത്ര സംഘടിപ്പിക്കും. വൈകിട്ട് 4ന് പള്ളുരുത്തി ശ്രീനാരായണനഗറില്‍ നിന്നും ശോഭായാത്ര ആരംഭിക്കും. വിവിധ മേളങ്ങള്‍ പൂത്താലമേന്തിയ വനിതകള്‍, വിവേകാനന്ദ വേഷധാരികള്‍, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ ശോഭായാത്രയുടെ മാറ്റുകൂട്ടും. പ്രധാന റോഡില്‍ കൂടി സ്വാമി വിവേകാനന്ദ നഗരിയായ ഘണ്ഠാകര്‍ണ്ണ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും. കെ.എന്‍.സതീശന് മാസ്റ്റര്‍, കെ.യു.വിജയരാജ്, കെ.എന്‍.ദേവന് എന്നിവര്‍ നേതൃത്വം നല്‍കും.
കൊച്ചി: ഭാരത് വികാസ് പരിഷത്ത് അന്തര്‍ദേശീയ തലത്തില്‍ ആഘോഷിക്കുന്ന സ്വാമിവിവേകാനന്ദന്റെ നൂറ്റി അന്‍പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നൂറ്റി അന്‍പതാം ജന്മദിനായ 12ന് എറണാകുളം ബോട്ടുജെട്ടിയിലുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ രാവിലെ 10ന് മത്സരം ആരംഭിക്കും. പ്രീ പ്രൈമറി, പ്രൈമറി, ഹൈസ്കൂള്‍ തലത്തില്‍ മത്സരം ഉണ്ടായിരിക്കും. രാവിലെ 8.30ന് മുമ്പായി കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
വിവേകാനന്ദ ധര്മ്മപ്രചരണസംഘം നടത്തുന്ന 150 ജയന്തി മഹോത്സവത്തിന്റെ സ്വാഗതസംഘം യോഗം ചേര്‍ന്നു. വി.രാധാകൃഷ്ണ ഭട്ജി അദ്ധ്യക്ഷതവഹിച്ചു. 13ന് നടക്കുന്ന ജയന്തി മഹോത്സവം ജസ്റ്റിസ് ടി.എല്‍.വിശ്വനാഥ അയ്യര്‍ ഉദ്ഘാടനം ചെയ്യും, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ.പി.എസ്.ശ്രീധരന് പിള്ള മുഖ്യപ്രഭാഷണം നടത്തും. മഹോത്സവത്തില്‍ വെച്ച് സൗജന്യ തയ്യല്‍ മെഷീന്, വിദ്യാഭ്യാസധനം, ചികിത്സാധനം, കലാസാംസ്കാരിക പുരസ്കാരം എന്നിവ വിതരണം ചെയ്യുന്നതാണ്. യോഗത്തില്‍ സ്വാഗതസംഘം ചെയര്മാന് ബെന്നി ഫ്രാന്‍സീസ് പ്രസംഗിച്ചു. എം.ജി.മണിയമ്മ സ്വാഗതവും ഉപേന്ദ്രന് ബി.എസ്.നന്ദിയും പറഞ്ഞു.
കൊച്ചി: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബിജെപി തൃക്കാക്കര മണ്ഡലം സമിതിയുടെ നേതൃത്വത്തില്‍ 12ന് രാവിലെ 8 മണിക്ക് പുന്നുരുന്നി റിലയന്‍സിനു സമീപമുള്ള ഓപ്പണ്‍ എയര്‍ സ്റ്റേജില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുന്നുരുന്നി എസ്ബിയോഗം പ്രസി.രമേശ് ബാബു ഉദ്ഘാടനം ചെയ്യും. കവി തിലകന് പണ്ഡിറ്റ് കറുപ്പന് സാംസ്ക്കാരി വേദി പ്രസിഡന്റ് കെ.കെ.വാമലോചനന്‍, കേരള ട്രാവല്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി സുധീര്വ എന്‍. മേനോന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. ബാബുരാജ് തച്ചേത്ത് അദ്ധ്യക്ഷത വഹിക്കും.
മൂവാറ്റുപുഴ: സ്വാമി വിവേകാനന്ദന്റെ 150-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്ര ശനിയാഴ്ച രാവിലെ 9.30ന് കലൂര്‍ക്കാട് കാസ് ഓഡിറ്റോറിയത്തില്‍ നിന്നാരംഭിച്ച് സരസ്വതി സ്കൂളില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ജോസഫ് വാഴക്കന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. എസ്.പ്രബോധ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
തൃപ്പൂണിത്തുറ: സ്വാമിവിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ ജയന്തിദിനമായ 12ന് വൈകുന്നേരം 3 മണിക്ക് പൂര്‍ണ്ണാനദിയുടെ കിഴക്കേതോണിക്കടവില് നിന്നരംഭിക്കുന്ന ശോഭായാത്രയില്‍ 150 ഗോകുലംഗങ്ങളെ വിവേകാനന്ദ വേഷധാരികളായും ഗോകുലപതാകകളേന്തിയ ബാലികമാരെ ഭഗിനി നിവേദിത സങ്കല്പ്പത്തിലും പങ്കെടുപ്പിക്കും.
പെരുമ്പാവൂര്‍: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭഗമായി പെരുമ്പാവൂരില്‍ 12ന് വിപുലമായ ആഘോഷങ്ങള്‍. അശമന്നൂര്‍ പഞ്ചായത്ത് ആഘോഷസമിതിയുടെ നേതൃത്വത്തില്‍ നാളെ വൈകിട്ട് 4ന് ചെറുകുന്നം കവലയില്‍ നിന്നാരംഭിക്കുന്ന വിവേകാനന്ദ ജയന്തി മഹാശോഭായാത്ര ഓടക്കാലിയില്‍ സമാപിക്കും. പൂത്താലമേന്തിയ ബാലികമാര്‍, വിവേകാനന്ദ വേഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ തുടങ്ങി നൂറ് കണക്കിന് ദേശസ്നേഹികള്‍ പങ്കെടുക്കും. ഓടക്കാലിയില്‍ നടക്കുന്ന സമാപനയോഗം ബ്ലോക്ക് അംഗം ശോഭന ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി തോമസ് അദ്ധ്യക്ഷത വഹിക്കും.
ഒക്കല്‍ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശോഭായാത്ര വൈകിട്ട് 3.30ന് ചേലാമറ്റം ക്ഷേത്രം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് വല്ലം കോട്ടയ്ക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം കാലടി അദ്വൈതാശ്രമം ബ്രഹ്മചാരി ശിവേശചൈതന്യ ഉദ്ഘാടനം ചെയ്യും. ഒക്കല്‍ ശ്രീനാരായണ ഹയര്‍സെക്കന്ററി സ്കൂള്‍ പ്രധാന അദ്ധ്യാപിക ശാന്തകുമാരി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹക് കെ.പി.രമേഷ് സംസാരിക്കും.
തെക്കേവാഴക്കുളം ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ 12ന് രാവിലെ 8ന് വിവിധ കേന്ദ്രങ്ങളില്‍ വിവേകാനന്ദ ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടക്കും. വൈകിട്ട് 4.30ന് ആരംഭിക്കുന്ന ബൈക്ക് റാലി പാലക്കാട്ട്താഴം ചുറ്റി പൊതിയില്‍ സ്കൂളില്‍ സമാപിക്കും. പെരുമ്പാവൂര്‍ ടൗണ്സമിതിയുടെ നേതൃത്വത്തില്‍ വൈകിട്ട് 5ന് പാലക്കാട്ട്താഴം ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ബൈക്ക് റാലി നഗരപ്രദക്ഷിണം നടത്തി ശാസ്താക്ഷേത്ര മൈതാനിയില്‍ സമാപിക്കും.
തൊടാപറമ്പ് വ്യാസവിദ്യാനികേതന്‍ സ്കൂളില്‍ ശനിയാഴ്ച രാവിലെ 9.30ന് വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരക്ഷകര്താക്കളുടെയും ആഭിമുഖ്യത്തില്‍ ശോഭായാത്ര, സേവാനിധി സമാഹരണം എന്നിവ നടക്കും. കാവുംപുറം യുപി സ്കൂള്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന ശോഭായാത്ര തൊടാപറമ്പ് കവലയില്‍ എത്തിയശേഷം വ്യാസ വിദ്യാലയത്തില്‍ സമാപിക്കും.
പ്രളയക്കാട് ശ്രീശങ്കരാ വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍, മുടക്കുഴ പഞ്ചായത്ത് സമിതി, വേങ്ങൂര്‍ പഞ്ചായത്ത് സമിതി എന്നിവയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ 10.30ന് മഹാശോഭായാത്ര നടക്കും.
ആലുവ: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോങ്ങള്‍ നാളെ കടുങ്ങല്ലൂരില്‍ നടക്കും. വൈകിട്ട് 5ന് വിവേകാനന്ദന്റെ വേഷം ധരിച്ച 150 കുട്ടികള്‍ അണിനിരക്കുന്ന വിവേകാനന്ദ ജയന്തിയാഘോഷയാത്ര പടിഞ്ഞാറെ കടുങ്ങല്ലൂരില്‍ നിന്നും ആരംഭിച്ച് മുപ്പത്തടം കവലയില്‍ സമാപിക്കും. ജി.ശശിധരന്‍പിള്ള അദ്ധ്യക്ഷതവഹിക്കുന്ന സമാപന സമ്മേളനം പ്രശസ്ത സാഹിത്യകാരന് പ്രൊഫ.തോമസ് മാത്യു ഉദ്ഘാടനം ചെയ്യും. ഭാരതീയ വിദ്യാനികേതന്റെ സംസ്ഥാന കൗണ്‍സില്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍ എസ്.പ്രബോധ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
കോതമംഗലം: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തിവാര്ഷികാഷോഘങ്ങളുടെ ഭാഗമായി വിവേകാനന്ദ ജയന്തി ആഘോഷസമിതി വാരപ്പെട്ടിയൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വാരപ്പെട്ടിയിലും, കോതമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കോതമംഗലം കല ഓഡിറ്റോറിയത്തില്‍ നിന്ന് മുന്‍സിപ്പല്‍ ജംഗ്ഷനിലേക്കും വിളംബര ശോഭയാത്രയും ഉദ്ഘാടന സമ്മേളനവും നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ സാമൂഹ്യ സാംസ്ക്കാരികനേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: