പത്തനംതിട്ട: സാംബവ മഹാസഭ 99-ാമത് സംസ്ഥാന സമ്മേളനവും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനവും ജനുവരി 17 മുതല്‍20 വരെ പെരുമ്പാവൂരില്‍ നടക്കും. 17ന് വൈകിട്ട് 5 മണിക്ക് പതാകജാഥ, കൊടിമരജാഥ, ദീപശിഖറാലി എന്നിവ എത്തിച്ചേരും. 18ന് ഉച്ചയ്ക്ക് 3 മണിക്ക് പെരുമ്പാവൂര്‍ പട്ടാല്‍ ജംഗ്ഷനില്‍ നിന്നും പ്രകടനം ആരംഭിക്കും. വൈകിട്ട് 5 മണിക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബാബു സുവനീര്‍ പ്രകാശനവും. വെബ്സൈറ്റ് ഉദ്ഘാടനം ആന്റോആന്റണി എം.പിയും നിര്‍വഹിക്കും. ബിജെപി സംസ്ഥാനവൈസ്പ്രസിഡന്റ് പി.എം.വേലായുധന്.യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് എന്നിവര്‍ പ്രസംഗിക്കും.
19ന് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ നിര്‍വഹിക്കും. 20ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപനസമ്മേളനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും.
അതിനിടെ സാംബവമഹാസഭയുടെ പേരില്‍ പെരുമ്പാവൂരില്‍ കോന്നിയൂര്‍ പി.കെ വിഭാഗം നടത്തുന്ന സമ്മേളനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സാംബവമഹാസഭ എക്സിക്യൂട്ടീവ് യോഗം ആരോപിച്ചു. സമ്മേളനത്തിന്റെ നോട്ടീസിലും പോസ്റ്ററുകളിലും രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിക്കാത്തത് ഇവര്‍ വ്യാജസംഘടനയാണെന്നതിന്റെ തെളിവാണെന്നും യോഗം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: