പെരുമ്പാവൂര്‍: കോടികളുടെ പണം ലക്ഷ്യം വച്ചുകൊണ്ടാണ് അര്‍ത്തുങ്കല്‍ പള്ളിയെ ശബരിമലയുമായി ബന്ധപ്പെടുത്താന്‍ ശ്രമം നടത്തുന്നതെന്ന് ഹിന്ദുഐക്യവേദി കുറ്റപ്പെടുത്തി. എരുമേലി വാവരു പള്ളിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ കോടികളാണ് കാണിക്കയര്‍പ്പിക്കുന്നത്. ഇതുപോലെ പണം വാരിക്കൂട്ടാനുള്ള കുതന്ത്രത്തിന്റെ ഭാഗമായാണ് ആര്‍ത്തുങ്കല്‍ പള്ളിയെ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധിപ്പിക്കുന്നത്. ഇത് ഹിന്ദുസമൂഹം തിരിച്ചറിയണമെന്നും ഐക്യവേദി ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു. കൂവപ്പടി പടിക്കലപ്പാറയില് നടന്ന ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നേതാക്കള്‍.
ഇന്ത്യന്‍ സൈനികനെ വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം തലയറുത്തെടുത്ത പാക്കിസ്ഥാന് ഭീകര രാഷ്ട്രമാണെന്നതിന്റെ തെളിവാണ്. ഈ പൈശാചികകൃത്യത്തില് സര്‍ക്കാര്‍ നിസ്സംഗതകാണിക്കുന്നതില് ഹിന്ദു സമൂഹം ഉല്‍ക്കണ്ഠാകുലരാണ്. പാക്കിസ്ഥാനുമായി യാതൊരു സന്ധിയിലും ഏര്‍പ്പെടാന്‍ പാടില്ലാത്തതാണെന്നും, രാഷ്ട്രസുരക്ഷക്ക് ഭീഷണിയാകുന്ന ദുഷ്ടശക്തികളെ ഒറ്റപ്പെടുത്തണമെന്നും ഹിന്ദുസമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ഇ.ജി.മനോജ്, ടി.ദിനേശ്, വാസുനായര്, സി.ജി.സുദര്ശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: