കൊച്ചി: സംസ്ഥാനത്തെ സ്വകാര്യബസ് ജീവനക്കാര്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. കൂലി വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തില്‍ മോട്ടോര്‍ തൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ആണ് ജീവനക്കാര്‍ പണിമുടക്കുന്നത്.
കൂലിവര്‍ധന ആവശ്യപ്പെട്ട് നാലുതവണ ചര്‍ച്ച സംഘടിപ്പിച്ചെങ്കിലും ബസുടമ സംഘടനാ നേതാക്കളുടെ പിടിവാശി മൂലം വിജയിച്ചില്ലെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. ഇടക്കാല വര്‍ധന നല്‍കണമെന്ന് തൊഴില്‍മന്ത്രി നിര്‍ദ്ദേശിച്ചിട്ടും ഉടമകള്‍ വഴങ്ങിയില്ലെന്ന് സംയുക്തസമരസമിതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ 5 ന് അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ വീണ്ടും വിളിച്ചുകൂട്ടിയ അനുരഞ്ജന യോഗവും ഉടമകള്‍ പരാജയപ്പെടുത്തിയ സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുതെന്ന് കെ. ഗംഗാധരന് (ബിഎംഎസ്), പി.വി. കൃഷ്ണന് (സിഐടിയു), കെ.സി. രാമചന്ദ്രന് (ഐഎന്‍ടിയുസി), ജോയ് ജോസഫ് (എഐടിയുസി), യു. പോക്കര് (എസ്ടിയു), നീലിയോട് നാണു (എച്ച്എംഎസ്), ചാള്‍സ് ജോര്‍ജ് (ടിയുസിഐ), രാജന് (യുടിയുസി) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: