കോലഞ്ചേരി: സംസ്ഥാന സി ബി എസ് ഇ സ്കൂള്‍ കലോത്സവത്തില്‍ നാല് വര്‍ഷം കലാതിലകമായിരുന്ന കാവ്യ രാജഗോപാലിന് ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കാലിടറി. തലക്കോട് സെന്റ് മേരീസ് എച്ച് എസ് എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ കാവ്യ പത്താംക്ലാസ് വരെ സി ബി എസ് ഇ സ്കൂളിലാണ് പഠിച്ചത്. കോലഞ്ചേരിയില്‍ നടക്കുന്ന ജില്ലാ സ്കൂള്‍ കലോത്സവത്തിന് മൂന്ന് ഇനങ്ങളിലാണ് കാവ്യ മത്സരിച്ചത്. അതില്‍ കലോത്സവവേദിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയ നങ്ങ്യാര്‍കൂത്തിന് മാത്രമാണ് ഒന്നാം സ്ഥാനം ലഭിച്ചത്. കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയ്ക്ക് രണ്ടാം സ്ഥാനമായിരുന്നു. സ്കൂള്‍ കലോത്സവത്തില്‍ മൂന്നില്‍ കൂടുതല്‍ നൃത്ത ഇനങ്ങളില്‍ മത്സരിക്കുവാന്‍ പാടില്ലാത്തതിനാല്‍ ഭരതനാട്യം ഒഴിവാക്കുകയായിരുന്നു. ഭരതനാട്യത്തില്‍ കാവ്യക്ക് കേന്ദ്രസര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. കലാമണ്ഡലം കനകയാണ് കാവ്യയെ നങ്ങ്യാര്‍കൂത്ത് പഠിപ്പിക്കുന്നത്. ആര് എല്‍ വി ആനന്ദ് കുച്ചിപ്പുടിയും ചേര്‍ത്തല സജികുമാറിന്റെ ശിക്ഷണത്തില്‍ നാടോടിനൃത്തവും അഭ്യസിക്കുന്നു. പിറവം മണീട് സ്വദേശിയായ രാജഗോപാലിന്റെയും സാലിയുടെയും മകളാണ്. അമ്മ സാലി ഭരതനാട്യത്തില്‍ എം എ ബിരുദധാരിണിയാണ്. പ്രശസ്ത നോവലിസ്റ്റ് പെരുമ്പടവം ശ്രീധരന്റെ സഹോദരനാണ് രാജഗോപാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: