ന്യൂദല്‍ഹി: സ്ത്രീകള്‍ സമൂഹത്തില്‍ ഭയത്തോടെ ജീവിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ കുറയ്ക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ദല്‍ഹിയില്‍ ചേര്‍ന്ന ചീഫ് സെക്രട്ടറിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടാന്‍ കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ വേണമെന്ന് ആവശ്യമുയരുമ്പോഴും നിലവിലെ നിയമങ്ങള്‍ നടപ്പിലാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പീഡനക്കേസുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് യോഗത്തില്‍ പങ്കെടുത്ത വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കൃഷ്ണാ തിരാത്ത് പറഞ്ഞു.
രാസമരുന്ന് പ്രയോഗത്തിലൂടെ ലൈംഗികശേഷി നശിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും കാരണം ഇതിനു വിധേയമാകുന്നവരെ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും കൃഷ്ണാ തിരാത്ത് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: