കൊച്ചി: പിറവം മരട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നാംഘട്ട സ്ഥലമെടുപ്പിന്റെ 90 ശതമാനവും പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത് അറിയിച്ചു. പിറവം, മരട്, കണയന്നൂര്‍, നടമ തെക്കുഭാഗം, മണകുന്നം ബ്ലോക്ക് 18 എന്നീ വില്ലേജുകളിലെ ഏറ്റെടുക്കേണ്ട സ്ഥലം മുഴുവനായും മണകുന്നം വില്ലേജ് ബ്ലോക്ക് 19 ലെ 80 ശതമാനം സ്ഥലവും ഏറ്റെടുത്ത് കൊച്ചിന് കോര്‍പ്പറേഷനു കൈമാറി.
ഡിഎല്‍പിസി പ്രകാരമുള്ള വില സ്വീകരിക്കാന്‍ വിസമ്മതമുള്ളവരും രേഖകള്‍ ഹാജരാക്കാത്തവരുമായ ബാക്കിയുള്ള കക്ഷികളുടെ സ്ഥലങ്ങള്‍ ലാന്‍ഡ് അക്വസിഷന്‍ നിയമ പ്രകാരം അവാര്‍ഡ് പാസാക്കി ഏറ്റെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
ജനുവരി 31നകം പദ്ധതിക്കാവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുത്ത് റിക്വിസിഷനിംഗ് അതോറിറ്റിക്ക് നല്‍കും. വിട്ടുപോയ സര്‍വ്വേ നമ്പറുകളിലെ സ്ഥലം അഡീഷണല്‍ അക്വിസിഷന്‍ പ്രകാരം ഏറ്റെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: