ആലുവ: ഭരണനേതൃത്വത്തിനും സമൂഹത്തിനും ലക്ഷ്യബോധം നഷ്ടമായതാണ് രാജ്യത്ത് ഇന്ന് സംഭവിക്കുന്ന ദുരന്തങ്ങള്‍ക്കെല്ലാം കാരണമെന്ന് പ്രൊഫ.എം.കെ.സാനു അഭിപ്രായപ്പെട്ടു. കിഴക്കേകടുങ്ങല്ലൂര്‍ സാഹിത്യ പോഷിണി വായനശാലയുടെ സപ്തതിആഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പത്തിനോടുള്ള ആര്‍ത്തിയും ആഡംബര ഭ്രമവും വ്യക്തിയേയും സമൂഹത്തേയും ദുഷിപ്പിച്ചുകഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.മനോജ് വാസു അദ്ധ്യക്ഷത വഹിച്ചു. ഓര്‍മ്മച്ചെപ്പ് സപ്തതിസ്മരണികയുടെ പ്രകാശനം നടന്നു. ഡോ.മ്യൂസ് മേരി ജോര്‍ജ്ജ് , കെ.ശശികുമാര്‍, കെ.പി.ദിവാകരന്നായര് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: