കൊച്ചി: എറണാകുളം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന വിദ്യാപോഷണം പോഷകസമൃദ്ധം സമ്പൂര്‍ണ ഉച്ചഭക്ഷണ പദ്ധതിയുടെ മൂന്നാം ഘട്ടം ജനുവരി രണ്ടിന് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പ്രൊഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് മട്ടാഞ്ചേരി എംഎഎച്ച്എസിലാണ് ഉദ്ഘാടനം. 11.30ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലും രണ്ടു മണിക്ക് ഫോര്‍ട്ടുകൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ സ്കൂളിലും പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും.
മൂന്നാം ഘട്ടത്തില്‍ തൃപ്പൂണിത്തുറ, കൊച്ചി നിയമസഭാ മണ്ഡലങ്ങളിലെ 28 വിദ്യാലയങ്ങള്‍ക്കായാണ് 4311730 രൂപയുടെ സാമ്പത്തിക സഹായം നല്‍കുന്നത്. മൂന്ന് ഘട്ടങ്ങളിലായി എറണാകുളം, കൊച്ചി, വൈപ്പിന്‍, തൃപ്പൂണിത്തുറ നിയോജകമണ്ഡലങ്ങളിലെ 17000 വിദ്യാര്‍ഥികളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഈ അധ്യയന വര്‍ഷം 20000 വിദ്യാര്‍ഥികളെ ഈ പദ്ധതിക്ക് കീഴില്‍ കൊണ്ടുവന്ന് പോഷകസമൃദ്ധമായ ഉച്ചഭക്ഷണം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
ഫോര്‍ട്ടുകൊച്ചി ആസ്ഥാനമായുള്ള നെഹ്റു സാംസ്കാരിക കേന്ദ്രയുടെ നേതൃത്വത്തിലാണ് പ്രൊഫ. കെ.വി. തോമസ് രൂപകല്‍പ്പന ചെയ്തിട്ടുള്ള വിദ്യാപോഷണം പോഷകസമൃദ്ധം പദ്ധതി നടപ്പാക്കുന്നത്.
ഇതുവരെ അമ്പത് വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. രണ്ടിന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങുകളില്‍ ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ, നെഹ്റു സാംസ്കാരിക കേന്ദ്ര ചെയര്മാന് ടി.വൈ. യൂസഫ്, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: