ഈശ്വരന് ആനന്ദമാണ്. ഈശ്വരന് എല്ലാറ്റിലും നിവസിക്കുന്നു. നിങ്ങളിലുള്ള ആനന്ദാംശം ശിവനാണ്; ശിവന് അവിടെ സ്ഥിതിചെയ്യുന്നു. നിങ്ങള്‍ മിസ്റ്റര്‍ രാമനോ, കൃഷ്ണനോ ആണെന്ന് സ്വയം സങ്കല്‍പ്പിക്കുന്നത് ഓരോ ചിറ്റോളവും കടലില്‍നിന്ന് വ്യതിരിക്തമായ ഒരസ്ഥിത്വം തങ്ങള്‍ക്കുണ്ടെന്ന് കരുതുന്നതുപോലെ അത്ര വമ്പിച്ച വങ്കത്തമാണ്. ഈ വ്യത്യസ്തതാ ഭാവമാണ്, അഹംബുദ്ധിയാണ്, ജീവന് പിറന്നിരിക്കുന്നു, ജീവന് കഷ്ടപ്പെടുന്നു. ഇന്നിന്ന ആള് പലപല ആഗ്രഹങ്ങളും അഭിലാഷങ്ങളും ദുഃഖങ്ങളും കഷ്ടങ്ങളും മറ്റും ഉള്ളവരാണ്. എന്നൊക്കെയുള്ള തോന്നല്‍ നമ്മളിലുണ്ടാക്കുന്നത്. നിങ്ങളിലുള്ള ഈ അഹന്തയെ തട്ടിനീക്കാന്‍ ശ്രമിക്കുക, അപ്പോള്‍ പരാധീനതകളില്‍നിന്ന് മുക്തനാകാനുള്ള വഴിക്ക് നിങ്ങള്‍ മുന്നോട്ട് നീങ്ങാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ യഥാര്‍ത്ഥസ്ഥിതിയുടെ പൂര്ണത്വത്തെ ഞാന്‍ ആനന്ദമാണ്. നാശമില്ലാത്തവനാണ്, ഈശ്വരനാണ്, ചിന്മയോഹം, ഇദംസര്‍വം എന്നീ ഭാവത്തെ സാക്ഷാല്‍ക്കരിക്കാന്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു.
സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: