ബംഗളൂരു: മാനഭംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന അഭിപ്രായത്തെ അനുകൂലിക്കുന്നെന്ന് കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍. ഇതിനായി പ്രത്യകനിയമനിര്മ്മാണം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ണാടക ജേണലിസ്റ്റ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ(കെജെസിഎസ്) വജ്രജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ സഹകരിക്കുമെന്നും ഷെട്ടാര്‍ പറഞ്ഞു. കെജെസിഎസിന്റെ വികസനത്തിനായി 10 കോടി രൂപയുടെ വായ്പയും മാധ്യമപ്രവര്‍ത്തകരുടെ ആരോഗ്യസുരക്ഷക്കായി 5 കോടി രൂപയും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: