ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജനെ യുവതി ട്രെയിനിന് മുന്നില്‍ തള്ളിയിട്ടു കൊന്നക്കേസില്‍ യുവതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്. ക്യൂന്‍സിലെ താമസക്കാരനായിരുന്ന സുനന്ദോ സെന്‍ (46) ആണ് സംഭവത്തില്‍ മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം.
തീവണ്ടി സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കെ പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന സുനന്ദോ സെന്നിനെ യുവതി ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. 11 കോച്ചുകളുളള ചെറു തീവണ്ടിയുടെ രണ്ട് കോച്ചുകള്‍ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഏകദേശം 20 വയസ് പ്രായം തോന്നിക്കുന്ന യുവതി സ്ഥലത്തുനിന്നും ഓടിപ്പോകുന്ന വീഡിയോദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പോസ്റ്ററുകള്‍ രൂപകല്പന ചെയ്യുന്ന ഗ്രാഫിക് ഡിസൈനറായ സുനന്ദോ സെന്‍ ന്യൂ ആംസ്റ്റര്‍ഡാം കോപ്പീസ് എന്ന പേരില്‍ സ്വന്തമായി കട നടത്തുകയായിരുന്നു. ഇത്രയും നാള് മറ്റ് ജോലികള്‍ ചെയ്ത് സ്വരൂപിച്ച പണം കൊണ്ട് ഈ വര്‍ഷമാണ് ഇയാള്‍ സ്വന്തമായി കട തുടങ്ങിയതെന്ന് ഇയാള്‍ക്കൊപ്പം താമസിക്കുന്നവര്‍ പറഞ്ഞു.
അതേസമയം സംഭവത്തിന് പിന്നില്‍ ഒരു സ്ത്രീയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സെന്നിനെ ട്രെയിനിനു മുന്നിലേക്ക് തള്ളിയിടുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറായില്‍ പതിഞ്ഞിട്ടുണ്ട്. വീഡിയോ ക്യാമറയില്‍ പതിഞ്ഞ സ്ത്രീയുടെ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇത്തരമൊരു സംഭവം ന്യൂയോര്‍ക്കില്‍ നടക്കുന്നത്.സംഭവത്തിന് ശേഷം സബ് സ്റ്റേഷന് അടച്ചിരുന്നു. തുടര്‍ന്ന് ട്രെയിന്‍ ഉയര്‍ത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച മൊബെയില്‍ ഫോണ്‍ വിവരങ്ങളില്‍ നിന്നാണ് മരിച്ചത് സുനന്ദോ സെന്നാണെന്ന് തിരിച്ചറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: