തൃപ്പൂണിത്തുറ: കൊച്ചി മെട്രോറെയില്‍ പദ്ധതിക്കുവേണ്ടി സ്ഥലവും വീടും കച്ചവടസ്ഥാപനങ്ങളും തൊഴിലും നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ പുനരധിവാസ പാക്കേജ് മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്ന് വൈറ്റില-പേട്ട റോഡ് സംയുക്ത സമരസമിതി ജനകീയ കണ്വെന്ഷന് ആവശ്യപ്പെട്ടു.നാടിന്റെ വികസനത്തിനുവേണ്ടി എല്ലാം നഷ്ടപ്പെടുന്നവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും അക്കാര്യത്തില്‍ മതിയായ ഉറപ്പ് ലഭിക്കണമെന്നും കണ്വെന്ഷന് സര്‍ക്കാരിനോടാവശ്യപ്പെട്ടു.
മെട്രോപദ്ധതിക്കായി സ്ഥലം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ച സ്ഥലം ഉടമകള്‍ ആശങ്കയുടെ മുള് മുനയിലാണ്. പലപ്പോഴും പുനരധിവാസ പാക്കേജ് അനിശ്ചിതത്വത്തിലാക്കുന്നതിനാലാണ് അവ മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്നും ജനകീയ കണ്വെന്ഷന് അഭ്യര്‍ത്ഥിച്ചു.
പൂണിത്തുറ ഗുരുമന്ദിരം ഹാളില്‍ നടന്ന ജനകീയ കണ്‍വെന്‍ഷനില്‍ സാഹിത്യകാരന് ജോസഫ് വൈറ്റില അദ്ധ്യക്ഷത വഹിച്ചു. വി.പി.ചന്ദ്രന്, എ.ബി.സാബു, ഇ.ജി.സോമന്, കെ.എന്‍.ദാസന്, അഡ്വ.എസ്.റസല്‍, സെബിന് കെ.സേവ്യര്‍, ജോര്‍ജ്ജ് ആന്റണി, തോമസ് ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാകളക്ടര്‍ക്കും സംയുക്ത സമരസമിതി നിവേദനം നല്കി. സമരസമിതി ചെയര്‍മാനായി എ.ബി.സാബുവിനെയും, ജനറല്‍ കണ്‍വീനറായി വി.പി.ചന്ദ്രനെയും കണ്വെന്ഷന് തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: