കൊല്ലം: പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബില്‍ വിന്റര്‍ ഫെസ്റ്റ് നാളെ തുടങ്ങും. 31ന് രാത്രി നിശാകാല ചിത്രരചനയോടെ സമാപിക്കും. കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബിന്റെ 70-ാം വാര്‍ഷികാഘോഷമായ യുവ-70ന്റെയും സ്റ്റുഡന്റ്സ് നെസ്റ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായാണ് പരിപാടിയെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ 10.30ന് കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. ഷാജഹാന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തെങ്ങമം ബാലകൃഷ്ണന് അധ്യക്ഷനായിരിക്കും. കൊല്ലം ജുഡീഷ്യല്‍ രണ്ടാംക്ലാസ് മജിസ്ട്രേറ്റ് ബി. സുഗതന്, ആര്.എസ്. ബാബു, കെ.വി. ജ്യോതിലാല്‍, മനോജ്നായര്‍ എന്നിവര്‍ സംസാരിക്കും.
എല്ലാ ദിവസവും വിവിധ വിഷയങ്ങളില്‍ പഠനക്ലാസുകള്‍ സംഘടിപ്പിച്ചിട്ടുണ്. സാഹിത്യവും ചിത്രകലയും എന്ന വിഷയത്തില്‍ നാളെ ഡോ. മുഞ്ഞിനാട് പത്മകുമാര്‍, ചുമര് ചിത്രകല എന്ന വിഷയത്തില്‍ 30ന് സംസ്കൃത സര്‍വകലാശാല ചുമര്‍ചിത്ര കലാവിഭാഗം മേധാവി സാജു തുരുത്തില്, ഫാസ്റ്റ് പെര്ഫോര്മിംഗില് അഡ്വ.എസ്. ജിതേഷ്, ഭാരതീയ ചിത്രകലയുടെ ചരിത്രം എന്ന വിഷയത്തില്‍ കെ.പി. നന്ദകുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
31ന് രാത്രി ജില്ലയിലെ ചിത്രകാരന്മാരും ചിത്രകലാവിദ്യാര്ത്ഥികളും ആസ്വാദകരും പങ്കെടുക്കുന്ന നിശാകാല ചിത്രരചന നടക്കും. സമകാലീന തിന്മകളില് നിന്നും സമൂഹത്തെ രക്ഷിക്കാനുതകുന്ന നന്മയുടെ അവതാരം എന്തെന്ന അന്വേഷണമാണ് വിഷയം.
ബാലചിത്ര കലാപ്രതിഭകളായ കടവൂര്‍ ഇടക്കടവൂര് വീട്ടില്‍ കെ. അഭിഷേക്(12), ചാത്തന്നൂര്‍ താഴംവടക്ക് റംസിയ മന്‍സിലില്‍ അനീസിയ റഹ്മാന്(10), മുണ്ടയ്ക്കല്‍ നീലാംബരിയില്‍ ദേവനന്ദിനി(9), തട്ടാമല ദേവപ്രിയയില്‍ എസ്.ജെ. ദേവപ്രിയ(10), മുണ്ടയ്ക്കല്‍ ആനന്ദഭവനില്‍ ദേവി സുരേഷ്(15), പട്ടത്താനം നന്ദനത്തില്‍ മൃണാള്‍ നന്ദു(15), പേരൂര്‍ കുറ്റിമേലതില് നന്ദിനി എസ്. ദേവ്(10), അയത്തില്‍ ശാന്തിനഗറില്‍ നീലാംബരിയില്‍ എം. നന്ദു(10), മങ്ങാട് ഐശ്വര്യനഗര്‍ വടക്കേമങ്ങാട് വിളയില്‍ വീട്ടില്‍ എസ്. നികാഷ് രാജ്(14), മുഖത്തല രാധാനിവാസില്‍ നിതിന്‍ കൃഷ്ണന്(14), വള്ളിക്കീഴ് ആലാട്ടുകാവ് നഗറില്‍ രോഹിണി ഭവനില്‍ ആര്. പൂജ(15), പാരിപ്പള്ളി സാരംഗില്‍ സനത് സുഗതന്(14), മങ്ങാട് വിസ്മയ നഗര്‍ ഊപ്പന്വിള വീട്ടില്‍ എസ്.എസ്. സ്വാതിഷ്, മങ്ങാട് വിസ്മയ നഗര്‍ ഊപ്പന്വിളവീട്ടില് വിലാസ് ചന്ദ്രന്(11), ചാത്തന്നൂര്‍ ഡാലിയ നിവാസില്‍ ആദിശങ്കര്‍(7) എന്നിവരുടെ ചിത്രങ്ങളാണ് വിന്റര്ഫെസ്റ്റില് പ്രദര്‍ശിപ്പിക്കുക.
പത്രസമ്മേളനത്തില്‍ കെ.വി. ജ്യോതിലാല്‍, മനോജ്നായര്‍, ഹരിദാസ്, വി. രാജേന്ദ്രന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: