വാക്കുകള്ക്കാവുന്നതിലുമേറെ വെടുപ്പാടി ഹൃദയത്തിന് ഹൃദയത്തോടു സല്ലപിക്കാം. നിശബ്ദതയില്‍ ആത്മാവ് ആത്മാവിനോടു സല്ലപിക്കുന്നു. ആ ഭാഷ തെല്ലും സംശയത്തിനിട നല്‍കുന്നുമില്ല. എന്റെ അന്തരാത്മാവില്‍ അതെനിക്ക് അനുഭവപ്പെടുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ നമ്മുടെ മതത്തിനും മാതൃഭൂമിക്കുംവേണ്ടി വല്ലതും ചെയ്യുവാന്‍ എളിയവനായ എനിക്കു കഴിഞ്ഞിട്ടുണ്ടെങ്കില്‍ സ്വന്തം വീടുകള്‍ക്കുചുറ്റും അറിയപ്പൈടാതെ ചിതറിക്കിടക്കുന്ന അനര്ഘരത്നങ്ങളിലേക്കു ശ്രദ്ധയെ ക്ഷണിച്ച് നമ്മുടെ ആളുകളുടെ സഹാനുഭൂതിയെ ഉണര്‍ത്തുമാറ് സ്വല്പ്പം വല്ലതും ചെയ്യുവാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെങ്കില്‍ അജ്ഞനാന്ധതനിമിത്തം ദാഹിച്ചു മരിക്കയോ വല്ല തോട്ടിലെയും അഴുക്കുവെള്ളം മോന്തുകയോ ചെയ്യാതെ സ്വന്തം വീടുകള്‍ക്കടുത്ത് ഇടമുറിയാതെയൊഴുകുന്ന നിത്യനീര്ച്ചാലുകളില്ച്ചെന്നു വെള്ളം കുടിക്കാന്‍ ഭാരതീയര്‍ ഇപ്പോള്‍ ക്ഷണിക്കപ്പെടുന്നെങ്കില് നമ്മുടെ ആളുകളെ കര്‍മനിരതരാക്കുവാനും എല്ലാറ്റിലും വെച്ച്് മതമാണ്. മതംമാത്രമാണ്. ഭാരതത്തിന്റെ ആത്മാവെന്നും മതംപോയാല്പ്പിന്നെ രാഷ്ട്രീയമോ സാമൂഹ്യപരിഷ്കാരങ്ങളോ ഉണ്ടായാലും ഓരോ ഭാരതീയന്റെ ശിരസിലും കുബേരന്റെ സമ്പത്ത് വാരിച്ചൊരിഞ്ഞാലും ഫലമില്ല.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: