ആരുടെയെങ്കിലും വീട്ടില്‍ അതിഥിയായിരിക്കുമ്പോള്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്ടനായിരിക്കുമോ? ഇല്ല. മുന്‍വിധിയോടെ പെരുമാറാന്‍ നിങ്ങള്‍ പ്രേരിതനാകുന്നു. എന്നാല്‍ ഒരു അതിഥി നിങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ അദ്ദേഹത്തിന് എന്തെങ്കിലും തരത്തിലുള്ള അസൗകര്യം തോന്നുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുമോ? ഇല്ല. അതിഥി പൂര്‍ണമായും സന്തോഷവാനും ഉല്ലാസവാനുമായിരിക്കുവാനാണ് നിങ്ങള്‍ ആഗ്രഹിക്കുക. അതിഥിക്ക് താന്‍ സ്വന്തം വീട്ടിലാണെന്ന തോന്നലുണ്ടാക്കുവാനും സമ്പൂര്‍ണ സ്വാസ്ഥ്യത്തിലാണെന്ന പ്രതീതിയുളവാക്കാനുമാണ് നിങ്ങള്‍ ശ്രമിക്കുക. എന്നാല്‍ മറ്റാരുടെയെങ്കിലും ഗൃഹത്തില്‍ ചെല്ലുമ്പോള്‍ സ്വന്തം വീട്ടിലാണെന്ന തോന്നല്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്നില്ല. എല്ലാവരും നിങ്ങള്‍ക്ക് സ്വന്തമാണ്. അവരുടെ സാമൂഹ്യമായ പശ്ചാത്തലവും പദവിയും എന്തുതന്നെയാകട്ടെ, അവരെല്ലാം നിങ്ങള്‍ക്ക് സ്വന്തമാണ്. ഇതാണ് ഭാരതത്തിന്റെ സ്വപ്നം – വസുധൈവകുടുംബകം – ഏകലോക കുടുംബം.
- ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: