കൊല്ലം: ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൊല്ലം ബീച്ചില്‍ ഇന്ന് വൈകിട്ട് അഞ്ചിന് മ്യൂസിക്കല്‍ മെഗാഷോ നടക്കും. ഇതിന്റെ ഭാഗമായി മജീഷ്യന്‍ പ്രമോദ് കേരളയുടെ ജീവകാരുണ്യ യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. ചവറ ഹരീഷ്കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ്, എംപി എന്‍. പീതാംബരകുറുപ്പ്, ജില്ലാ കളക്ടര്‍ പി.ജി. തോമസ്, ഫാ. ഫെര്‍ഡിനാന്‍ഡ് കായാവില്‍, അഡ്വ. ഷാനവാസ്ഖാന്, അഡ്വ. പ്രതാപവര്‍മ്മ തമ്പാന്, അഡ്വ.പി. ജര്‍മ്മിയാസ്, ജോര്‍ജ്ജ് ഡി. കാട്ടില്‍, കലതിക്കാട് നിസാര്‍, നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ശാസ്താംകോട്ട മുതുപിലാക്കാട് കിഴക്ക് വട്ടവിള കിഴക്കതില്‍ ജോയിയുടെ മകള്‍ ജോമിനയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ധനസഹായം നല്‍കും.
പത്രസമ്മേളനത്തില്‍ മുരളി, മുഹമ്മദ് അക്രം, എസ്.എം.കെ. ഷാജഹാന്, മുഹമ്മദ് അസ്ലാം, എസ്. അബ്ദുള്‍ കലാം, ഗോപിനാഥ്, ബെന്നി വര്‍ഗീസ്, സെയിഫുദ്ദീന്‍ കമ്മീസ് എന്നിവര്‍ പങ്കെടുത്തു.
കലയപുരം സങ്കേതം അഭയകേന്ദ്രത്തില്‍ 24ന് വൈകിട്ട് മൂന്നിന് ബി. അജയകുമാര്‍ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്ത ക്രിസ്തുമസ് സന്ദേശം നല്‍കും. കൊല്ലം വലിയപള്ളി ഇമാം കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി വിശിഷ്ട അതിഥിയാകും. ചവറ കെ.എസ്.പിള്ള, ഫാ.എ.ടി. ഫിലിപ്പ്, അലക്സ് പി. സഖറിയ, കെ. രാജന്കുട്ടി, സജിമോന്‍, ബേബി വര്‍ഗീസ്, പ്രൊഫ.ടി.ജെ ജയിംസ്, എസ്. ബാബുജി, ഫാ. ജോണ്‍ വിയാനി കൊറ്റിനാട്ട്, ഫാ. വിത്സന് കോട്ടൂര്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും. കലയപുരം ജോസ് സ്വാഗതവും മത്തായി മരുതൂര്‍ നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: