പത്തനാപുരം: കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എഫ്ഡിഐക്ക് അനുമതി നല്‍കിയതിലൂടെ രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്കും കര്‍ഷകര്‍ക്കും മരണവാറണ്ട് നല്‍കുകയാണ് ചെയ്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വയയ്ക്കല്‍ മധു പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ഭക്ഷ്യക്ഷാമവും വിലക്കയറ്റവുമാണ് സംഭവിച്ചിരിക്കുന്നത്. ഉത്പാദനത്തില്‍ കുറവുണ്ടാകാതിരുന്നിട്ടും രാജ്യത്ത് ഭക്ഷ്യകമ്മിയും വിലക്കയറ്റവും ഉണ്ടായിരിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയസമീപനങ്ങളുടെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
പത്താപുരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ ബിജെപി പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരി വിലവര്‍ധനവിനും ചെറുകിട വ്യാപാരമേഖലയിലെ വിദേശ നിക്ഷേപത്തിനും എതിരെ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് രാജ്യം ഭരിക്കുമ്പോള്‍ വീട്ടമ്മമാര്‍ക്ക് ആവശ്യത്തിനു വേണ്ടുന്ന പാചകവാതകംപോലും ലഭ്യമല്ലെന്ന് യോഗത്തില്‍ സംസാരിച്ച മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. രാധാമണി പറഞ്ഞു.
സായാഹ്ന ധര്‍ണയില്‍ ബിജെപി പത്തനാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പട്ടാഴി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സേതു നെല്ലിക്കോട്, സംസ്ഥാന കൗണ്‍സിലംഗം ആര്.സി. രാമചന്ദ്രന്, ജെ. രമേശന്, ദേവകിയമ്മ, സുകു പി. ഉണ്ണിത്താന്, വാസുദേവന്‍പിള്ള, സുചീന്ദ്രന്, അഭിലാഷ്, സദാശിവന്, രാജീവ് തലവൂര്‍, രമേശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: