ലാസ് വേഗാസ്: 2012 ലെ വിശ്വസുന്ദരിപ്പട്ടം അമേരിക്കയുടെ ഒലീവിയ കള്പോയ്ക്ക്. നവേഡയിലെ ലാസ് വേഗാസില്‍ നടന്ന മത്സരത്തില്‍ ഒപ്പമുണ്ടായിരുന്ന 88 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ് മിസ് അമേരിക്ക കൂടിയായ ഒലീവിയ സൗന്ദര്യപ്പട്ടമണിഞ്ഞത്. ഇത് എട്ടാം തവണയാണ് ഒരു അമേരിക്കന്‍ സുന്ദരി വിശ്വസൗന്ദര്യപ്പട്ടം നേടുന്നത്. 1997ല്‍ കിരീടമണിഞ്ഞ ബ്രൂക്ക് ലീയ്ക്ക് ശേഷം ആദ്യമായാണ് അമേരിക്കയുടെ മത്സരാര്‍ഥി വിശ്വസുന്ദരിപ്പട്ടം നേടുന്നതെന്നതും ഒലീവയയുടെ കിരീടനേട്ടത്തിന് ഇരട്ടിമധുരം നല്‍കുന്നുണ്ട്. അമേരിക്കയിലെ റോധേ ഐലന്റ് സ്വദേശിനിയാണ് 20 കാരിയായ ഒലീവിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: