കൊല്ലം: സ്പോര്‍ട്സിലൂടെ ആരോഗ്യം, വ്യായാമത്തിലൂടെ ജീവിതശൈലീ രോഗങ്ങള്‍ ഒഴിവാക്കുക എന്നീ സന്ദേശങ്ങളുമായി ശബരിമലയിലേക്ക് സ്കേറ്റിങ് റാലി നടത്തുന്നു. ഇന്ന് രാവിലെ 7.30ന് ചിന്നക്കട റസ്തൗസിനു മുന്നില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ. ശിവരാമകൃഷ്ണപിള്ള റാലി ഫ്ലാഗ് ഓഫ് ചെയ്യും.
അഞ്ചാലുംമൂട്, കുണ്ടറ, കൊട്ടാരക്കര, അടൂര്‍ വഴി റാലി വൈകിട്ട് 5ന് മുമ്പ് പത്തനംതിട്ടയിലെത്തും. കവലയിലെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുകയും സ്വീകരണത്തിനു ശേഷം റാലി റാന്നി പെരുനാട്ടേക്കു പുറപ്പെടും. നാളെ രാവിലെ 6ന് പെരുനാടുനിന്നും തുടങ്ങുന്ന റാലി ഉച്ചയോടെ പമ്പയില്‍ സമാപിക്കും.
തുടര്‍ന്ന് സ്കേറ്റിങ് താരങ്ങള്‍ ശബരിമലയിലേക്ക് പോകും. ജില്ലാ സംസ്ഥാന ദേശീയമത്സരങ്ങളില്‍ വിജയിച്ചവരും പങ്കെടുത്തവരും സ്പീഡ്, ആര്‍ട്ടിസ്റ്റിക്, ഹോക്കി പരിശീലകരുമായ പി.ആര്. ബാലഗോപാല്‍, എസ്. ബിജു, അനുരാജ് പൈങ്ങാവില്‍, പി.എന്‍. അമിത്, ടി.എസ്. ആദര്‍ശ്, നിതിന്‍രാജ്, ജി. ഗോപു, ബി.ജി. ബാല്‍ശ്രേയസ്, ശ്രേയാബാലഗോപാല് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കും. 13-ാം തതവണയാണ് ശബരിമലയിലേക്ക് സ്കേറ്റിങ് റാലി നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: