കൊല്ലം: സംസ്ഥാനത്തെ കശുവണ്ടി ഫാക്ടറികളില്‍ നിയമ ലംഘനങ്ങളും തൊഴിലാളി ചൂഷണവും വ്യാപകമായതിനെ തുടര്‍ന്ന് ജില്ലയിലെ മുഖത്തല, കിളിക്കൊല്ലൂര്‍, തൃക്കോവില്‍വട്ടം എന്നീ സ്ഥലങ്ങളില്‍ കാഷ്യൂ എന്‍ഫോഴ്സുമെന്റ് സ്ക്വാഡ് ഫാക്ടറികളില്‍ പരിശോധന നടത്തി.
വ്യാപകമായ നിയമലംഘനങ്ങള്‍, സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവം, സുരക്ഷിതത്വമില്ലാത്ത കെട്ടിടങ്ങള്‍, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം, ഇല്ലായ്മ എന്നിവ ശ്രദ്ധയില്‍പ്പെട്ടു. ഇവക്കെതിരെ നടപടി സ്വീകരിക്കും. മതിയായ രേഖകള്‍ സൂക്ഷിക്കാതെ അന്യസംസ്ഥാന തൊഴിലാളികളെ ഫാക്ടറികളില്‍ ജോലിചെയ്യിക്കുന്നതായും സ്ക്വാഡിന്റെ ശ്രദ്ധയില്‍പ്പെട്ടു. അന്തര്‍ സംസ്ഥാന തൊഴിലാളി നിയമമനുസരിച്ച് നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാഷ്യൂ സ്പെഷ്യല്‍ ഓഫീസര്‍ വി.ജി. കിഷോര്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍. ഓമനക്കുട്ടന്, അസി. ലേബര്‍ ഓഫീസര്‍മാരായ എം.ജി. വിജയകുമാര്‍, ചന്ദ്രബോസ്, എന്‍ഫോഴ്സുമെന്റ് ഓഫീസറായ കെ.ജി. വിനോദ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ കൈലാസ്കുമാര്‍, അലക്സാണ്ടര്‍ പി, ദിലീപ്കുമാര്, ബി.എസ്. രാജീവ്, ജെ. സലിം രാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: